ഇന്ത്യൻ മാമ്പഴ പ്രദർശനവുമായി ‘മാംഗോ മാനിയ’ക്ക് ലുലുവിൽ തുടക്കം
text_fields‘ഇന്ത്യൻ മാംഗോ മാനിയ’ ഉദ്ഘാടനംചെയ്ത ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പ്രദർശനം സന്ദർശിക്കുന്നു
അബൂദബി: ഇന്ത്യയിൽനിന്നുള്ള സ്വാദിഷ്ടമായ മാമ്പഴങ്ങളുടെയും മാമ്പഴ വിഭവങ്ങളുടെയും വിപുലമായ പ്രദർശനവുമായി ‘ഇന്ത്യൻ മാംഗോ മാനിയ’ക്ക് ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടക്കമായി. അഗ്രിക്കൾചറൽ പ്രോസസ്ഡ് ഫുഡ് പ്രോഡക്ട് എക്പർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുമായി(എ.പി.ഇ.ഡി.എ) സഹകരിച്ചാണ് കാമ്പയിൻ. ജി.സി.സിയിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് കൂടുതൽ വിപണി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കാമ്പയിൻ. ലുലു ഗ്രൂപ് ചെയർമാൻ എം.എ യൂസുഫലി, എ.പി.ഇ.ഡി.എ ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. സി.ബി സിങ്, ഇന്ത്യൻ എംബസി കൗൺസിലർ (ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ്) റോഹിത്ത് മിശ്ര എന്നിവരുടെ സാന്നിധ്യത്തിൽ യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ഇന്ത്യൻ മാംഗോ മാനിയ ഉദ്ഘാടനംചെയ്തു. ഖലീദിയ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
ഇന്ത്യൻ ഉൽപന്നങ്ങൾക്ക് മികച്ച പ്രോത്സാഹനമാണ് ലുലു നൽകുന്നതെന്ന് അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു. കേസർ, ലാംഗ്ര, അമ്രപാലി, വൃന്ദാവനി തുടങ്ങിയ വടക്ക്-കിഴക്കൻ മേഖലകളിലെ മാമ്പഴങ്ങളും അൽഫോൺസ, ബദാമി, നീലം തുടങ്ങിയ ദക്ഷിണേന്ത്യൻ മേഖലയിലെ മാമ്പഴങ്ങളും ഉൾപ്പെടെ മേളയുടെ ഭാഗമായി ലുലുവിൽ ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ മാമ്പഴങ്ങൾ കൊണ്ടുള്ള വ്യത്യസ്തമായ ബേക്കറി വിഭവങ്ങൾ, സാലഡുകൾ, അച്ചാറുകൾ, ജ്യൂസ് തുടങ്ങി വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ ശേഖരമാണ് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ലുലു ഗ്ലോബൽ ഓപറേഷൻഡ് ഡയറക്ടർ സലിം എം.എ, ചീഫ് ഓപറേറ്റിങ് ആൻഡ് സ്ട്രാറ്റജി ഓഫിസർ സലിം വി.ഐ, ലുലു അബൂദബി ആൻഡ് അൽദഫ്ര റീജനൽ ഡയറക്ടർ അബൂബക്കർ ടി. തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

