ഖോർഫക്കാനിൽ മാംഗോ ഫെസ്റ്റിവൽ ഇന്നുമുതൽ
text_fieldsഷാർജ: എക്സ്പോ ഖോർഫക്കാനിൽ ഷാർജ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിക്കുന്ന മാംഗോ ഫെസ്റ്റിവലിന് ഇന്ന് തുടക്കം. ഖോർഫക്കാൻ മുനിസിപ്പൽ കൗൺസിലിന്റെയും ഖോർഫക്കാൻ സിറ്റി മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ നടക്കുന്ന മാമ്പഴ ഉത്സവത്തിൽ വൈവിധ്യവും രുചികരവുമായ മാമ്പഴ ഇനങ്ങൾ പ്രദർശിപ്പിക്കും.
ഇത്തവണ 150ലധികം പ്രാദേശിക മാമ്പഴ ഇനങ്ങളാണ് പ്രദർശനത്തിനെത്തിക്കുന്നത്. വിവിധ സാംസ്കാരിക പരിപാടികളും വിദ്യാഭ്യാസ പ്രോഗ്രാമുകളും ഇതോടനുബന്ധിച്ച് അരങ്ങേറും. കൂടാതെ പ്രത്യേക മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിൽ വൈകീട്ട് 4.30 മുതൽ രാത്രി 10 വരെയാണ് സന്ദർശന സമയം. ജൂൺ 29ന് പ്രദർശനം സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

