Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാഞ്ചസ്​റ്റർ സിറ്റി...

മാഞ്ചസ്​റ്റർ സിറ്റി അബൂദബി കപ്പ്​ ഇന്നാരംഭിക്കും

text_fields
bookmark_border
മാഞ്ചസ്​റ്റർ സിറ്റി അബൂദബി കപ്പ്​ ഇന്നാരംഭിക്കും
cancel

അബൂദബി: രണ്ടാമത്​ മാഞ്ചസ്​റ്റർ സിറ്റി അബൂദബി കപ്പ്​ യൂത്ത്​ ഫുട്​ബാൾ മത്സരത്തിന്​ വെള്ളിയാഴ്​ച തുടക്കം. സായിദ്​ സ്​പോർട്​സ്​ സിറ്റിയിൽ നടക്കുന്ന മത്സരങ്ങൾ ശനിയാഴ്​ച വരെ നീണ്ടുനിൽക്കും. 50 രാജ്യങ്ങളിൽനിന്നുള്ള 96 ടീമുകളിലായി 1344 കളിക്കാരാണ്​ മത്സരത്തി​​െൻറ ഭാഗമാകുന്നത്​. ഇത്തിഹാദ്​ എയർവേസ്​, അബൂദബി സാംസ്​കാരിക-വിനോദസഞ്ചാര വകുപ്പ്​ എന്നിവയുടെ സഹകരണത്തോടെയാണ്​ ടൂർണമ​െൻറ്​ നടത്തിപ്പ്​.

ജേതാക്കളാകുന്ന ടീമിന്​ മാഞ്ചസ്​റ്റർ സിറ്റി ഫുട്​ബാൾ ക്ലബ്​ പരിശീലനം നടത്തുന്ന മാഞ്ചസ്​റ്ററിലെ ഇത്തിഹാദ്​ കാമ്പസിൽ കളിക്കാൻ അവസരം ലഭിക്കും. അണ്ടർ എട്ട്​, അണ്ടർ 10, അണ്ടർ 12, അണ്ടർ 14 വിഭാഗങ്ങളിലായാണ്​ മത്സരം നടക്കുക. മൊത്തം 9,500 മിനിറ്റ്​ കളി നടക്കുമെന്ന്​ സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsManchester City Abudabi cup
News Summary - Manchester City Abudabi cup
Next Story