ഉടുമ്പുന്തല സ്വദേശി അബൂദബിയിൽ ന്യൂമോണിയ ബാധിച്ചു മരിച്ചു
text_fieldsഅബൂദബി: കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ പഞ്ചായത്തിലെ ഉടുമ്പുന്തല ബണ്ട് റോഡിൽ കെ.കെ. പുരയിൽ പരേതനായ അബ്ദുല്ലയുടെ മകൻ കെ.പി. കുഞ്ഞുമൊയ്തീൻ (51) അൽഐൻ ബുർജീൽ ആശുപത്രിയിൽ നിര്യാതനായി. ന്യുമോണിയ ബാധിതനായി ചികിൽസയിലായിരുന്നു.
ആദ്യം മുസഫ ലൈഫ്‌കെയർ ആശുപത്രിയിലായിരുന്നു. വിദഗ്ധ ചികിൽസക്ക് അൽഐനിലെ ബുർജീൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മുസഫ വ്യവസായ നഗരിയിലെ സാലിം റാഷിദ് അൽ ഖുബൈസി എസ്റ്റാബ്ലിഷ്മെൻറിൽ സീനിയർ ഹൈഡ്രോളിക്‌സ് ടെക്‌നീഷ്യനായിരുന്നു.
ഉമ്മ: ഹാജറ. ഭാര്യ: സാജിത. മക്കൾ: സക്കരിയ, മുഹസിൻ, മുക്‌സിത്. സഹോദരങ്ങൾ: കെ.പി. മഹ്മൂദ്, കെ.പി. അബൂബക്കർ. കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയിരുന്നുവെങ്കിലും നാട്ടിൽ നിന്നു ബന്ധുക്കളുടെ അനുവാദത്തോടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി അൽഐൻ ഖബറിസ്ഥാനിൽ മറവു ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
