Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയുവതിയുടെ...

യുവതിയുടെ ദൃശ്യമെടുത്ത് ഭീഷണി; യുവാവിനെ നാടു കടത്തും

text_fields
bookmark_border
യുവതിയുടെ ദൃശ്യമെടുത്ത് ഭീഷണി; യുവാവിനെ നാടു കടത്തും
cancel

ദുബൈ: രഹസ്യമായി യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയ ശേഷം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ നാടുകടത്താൻ ഉത്തരവിട്ട് കോടതി. സാധനങ്ങൾ നാട്ടിലേക്ക് കയറ്റി അയക്കുന്നതുമായി ബന്ധപ്പെട്ടാണ് യുവതി യുവാവിനെ പരിചയപ്പെടുന്നത്. ക്രമേണ ഈ ബന്ധം വളർന്നു.

പിന്നീട് മറ്റൊരു പരിചയക്കാരന് വേണ്ടി കമ്മിഷൻ വ്യവസ്ഥയിൽ ഷിപ്പ്മെന്‍റ് ചെയ്യാൻ യുവാവിനെ സമീപിച്ചെങ്കിലും ഇയാൾ സമ്മതിച്ചില്ല. ഇതിനിടെ തന്‍റെ സഹോദരിയെ പരിചയപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് പ്രതി യുവതിയെ അപ്പാർട്ട്മെന്‍റിലേക്ക് ക്ഷണിച്ചു. ഇതനുസരിച്ച് ഫ്ലാറ്റിലെത്തിയ യുവതിയോട് പ്രതി മോശമായി പെരുമാറി. പൊലീസിൽ റിപോർട്ട് ചെയ്യുമെന്ന് അറിയിച്ചതോടെ വീട്ടിൽ ക്യാമറ സ്ഥാപിച്ചിരുന്നുവെന്നും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് യുവതി പൊലീസിൽ വിവരം അറിയിച്ചതും യുവാവ് അറസ്റ്റിലായതും. കോടതി യുവാവിന് ആറ് മാസത്തെ തടവും പിഴയും വിധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAECrime
News Summary - Man to be expelled for filming and threatening young woman
Next Story