വാട്സ്ആപ്പിലൂടെ യുവതിക്ക് അവഹേളനം: യുവാവിന് പിഴയിട്ട് കോടതി
text_fieldsഅബൂദബി: വാട്സ്ആപ്പിലൂടെ യുവതിയെ അവഹേളിച്ച യുവാവിനെ അല്‍ ഐന്‍ കോടതി ശിക്ഷിച്ചു. യുവതിക്ക് പതിനായിരം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവിട്ടത്. യുവതിയുടെ കോടതിച്ചെലവ് നല്‍കാനും കോടതി നിര്‍ദേശിച്ചു. യുവാവിന്റെ ചെയ്തിയിലൂടെ യുവതി മാനസികമായി തകര്‍ന്നുവെന്ന് കോടതി നിരീക്ഷിച്ചു.
വാട്സ്ആപ്പിലൂടെ അവഹേളിച്ചുകൊണ്ട് സന്ദേശമയച്ച യുവാവിനെതിരെ യുവതി കോടതിയെ സമീപിക്കുകയും 51,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെടുകയുമായിരുന്നു. അതേസമയം യുവതിയാണ് തന്റെ കക്ഷിയെ ആദ്യം വാട്സ്ആപ്പിലൂടെ അവഹേളിച്ചതെന്നും യുവതിയുടെ പ്രകോപന സന്ദേശത്തിന് മറുപടി അയക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും യുവാവിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
എന്നാല്‍, രേഖകള്‍ പരിശോധിച്ച കോടതി യുവാവാണ് കുറ്റക്കാരനെന്നും യുവതിയുടെ അന്തസ്സിനും മാന്യതക്കും കോട്ടംതട്ടുന്ന രീതിയുള്ള സന്ദേശങ്ങളാണ് പ്രതി അയച്ചിട്ടുള്ളതെന്നും വ്യക്തമാക്കുകയായിരുന്നു.

