ഷാർജയിൽനിന്ന് കാണാതായ മലയാളി വിദ്യാർഥിയെ കണ്ടെത്തി
text_fieldsഷാർജ: കഴിഞ്ഞ ദിവസം ഷാർജയിൽനിന്ന് കാണാതായ മലയാളി വിദ്യാർഥിയെ കണ്ടെത്തി. പത്താം ക് ലാസ് വിദ്യാർഥിയായ കുട്ടി പരീക്ഷ അടുത്തതിനെ തുടർന്നുള്ള ഭീതിയിലാണ് വീടുവിട്ടിറങ്ങിയത്. വിഷമത്തിലായ മാതാപിതാക്കൾ പൊലീസിൽ വിവരം നൽകുകയും ‘ഗൾഫ് മാധ്യമം’ ഉൾപ്പെടെയുള്ള പത്രങ്ങളിലൂടെ ഷാർജ പൊലീസ് കുട്ടിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ പിന്തുണ തേടുകയുമായിരുന്നു.
ദുബൈയിലെ ലാമെറിൽ വെച്ച് ഇന്നലെ ഉച്ചയോടെ മറ്റൊരു വിദ്യാർഥിയാണ് വിദ്യർഥിയെ തിരിച്ചറിഞ്ഞത്. കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം, വെള്ളിയാഴ്ച മുതൽ പച്ചവെള്ളം മാത്രം കുടിച്ച് കഴിഞ്ഞ കുട്ടിക്ക് ആ സുഹൃത്ത് ഭക്ഷണം വാങ്ങി നൽകി. തുടർന്ന് വീട്ടിലേക്ക് വിളിക്കാൻ ഫോൺ നൽകുകയായിരുന്നു. അമേയതന്നെയാണ് പിതാവിനെ വിളിച്ച് താൻ ലാമെറിൽ ഉണ്ടെന്ന വിവരം അറിയിച്ചത്.
