യുവതിയെ മർദിച്ചു: യുവാവിന് ഒരു മാസം തടവ്
text_fieldsദുബൈ: പൊതുസ്ഥലത്തുവെച്ച് യുവതിയെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്ത യുവാവിന് ഒരു മാസത്തെ തടവ് ശിക്ഷ വിധിച്ച് ദുബൈ മിസ്ഡിമീനിയർ കോടതി. അനധികൃത താമസക്കാരനായ പ്രതിയെ ശിക്ഷ കാലാവധിക്കു ശേഷം നാടു കടത്താനും കോടതി ഉത്തരവിട്ടു. ഏഷ്യക്കാരനാണ് പ്രതി. ഇയാളെ ദുബൈ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി വിസ കാലാവധി കഴിഞ്ഞ് 18 മാസമായി അനധികൃതമായി താമസിച്ചുവരുകയാണെന്നു കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതോടെ കേസ് കോടതിക്ക് കൈമാറുകയായിരുന്നു. ദുബൈയിലെ താമസ കെട്ടിടത്തിനു സമീപത്തു വെച്ചാണ് യുവാവ് യുവതിയുമായി വാക്തർക്കത്തിൽ ഏർപെട്ടതും തുടർന്ന് മർദനത്തിനിരയാക്കിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

