Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ന്ത്ര​വാ​ദ...

മ​ന്ത്ര​വാ​ദ സാ​മ​ഗ്രി​ക​ളു​മാ​യി ദു​ബൈ​യി​ലേ​ക്ക്​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
മ​ന്ത്ര​വാ​ദ സാ​മ​ഗ്രി​ക​ളു​മാ​യി ദു​ബൈ​യി​ലേ​ക്ക്​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ
cancel
Listen to this Article

ദു​ബൈ: മ​ന്ത്ര​വാ​ദ​ത്തി​നും ദു​രാ​ചാ​ര​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന സാ​മ​ഗ്രി​ക​ളു​മാ​യി ദു​ബൈ​യി​ലേ​ക്ക്​ ക​ട​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ ക​സ്റ്റം​സ്​ പി​ടി​കൂ​ടി. ആ​​ഫ്രി​ക്ക​ൻ വം​ശ​ജ​നാ​യ ഇ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി ദു​ബൈ ക​സ്റ്റം​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ മ​ന്ത്ര​വാ​ദ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന ച​ര​ടു​ക​ളും മ​റ്റും ക​ണ്ടെ​ത്തി​യ​ത്. വ​യ​റ്റി​ൽ കെ​ട്ടി​വെ​ച്ച​നി​ല​യി​ലാ​യി​രു​ന്നു ഇ​വ. എ​ന്തോ വി​ഴു​ങ്ങി​യെ​ന്ന്​ തോ​ന്നു​ന്ന വി​ധ​ത്തി​ലാ​ണ്​ ഇ​യാ​ൾ ന​ട​ന്നി​രു​ന്ന​തെ​ന്നും മ​യ​ക്കു​മ​രു​ന്ന്​ ആ​യി​രി​ക്കു​മെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ച​ര​ടു​ക​ളും മ​റ്റും ക​ണ്ടെ​ത്തി​യ​തെ​ന്നും ടെ​ർ​മി​ന​ൽ വ​ണ്ണി​ലെ പാ​സ​ഞ്ച​ർ ഓ​പ​റേ​ഷ​ൻ​സ്​ വി​ഭാ​ഗം സീ​നി​യ​ർ ഡ​യ​റ​ക്ട​ർ ഖാ​ലി​ദ്​ അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. ജി.​സി.​സി​യു​ടെ ധ​ന​കാ​ര്യ-​സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ സ​മി​തി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം മ​ന്ത്ര​വാ​ദ​ത്തി​നും ദു​രാ​ചാ​ര​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ൾ നി​രോ​ധി​ത വ​സ്തു​ക്ക​ളു​ടെ പ​ട്ടി​ക​യി​ലാ​ണ്​ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. യു.​എ.​ഇ പീ​ന​ൽ കോ​ഡ്​ ആ​ർ​ട്ടി​ക്ക്​​ൾ 316 പ്ര​കാ​രം രാ​ജ്യ​ത്ത്​ മ​ന്ത്ര​വാ​ദം ന​ട​ത്തു​ന്ന​തും അ​തി​നു​ള്ള സാ​മ​ഗ്രി​ക​ൾ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്തു​ന്ന​തും ത​ട​വും പി​ഴ​യും നാ​ടു​ക​ട​ത്ത​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള ശി​ക്ഷ​ക​ൾ ല​ഭി​ക്കു​ന്ന കു​റ്റ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestedmagic materials
News Summary - Man caught trying to enter Dubai with black magic materials in
Next Story