Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചെന്നായയെ വിൽക്കാൻ...

ചെന്നായയെ വിൽക്കാൻ ശ്രമിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
ചെന്നായയെ വിൽക്കാൻ ശ്രമിച്ചയാൾ അറസ്​റ്റിൽ
cancel

ദുബൈ: ചെന്നായയെ വിൽക്കാൻ ശ്രമിച്ചയാളെ ദുബൈ പൊലീസ്​ പിടികൂടി. രഹസ്യ വിവരത്തി​െൻറ അടിസ്​ഥാനത്തിൽ നടത്തിയ അന്വേഷ​ണത്തിലാണ്​ അറസ്​റ്റ്​.പിടിച്ചെടുത്ത ചെന്നായ്​ക്ക്​ ദുബൈ ​മുനിസിപ്പാലിറ്റിയുമായി ചേർന്ന്​ ആവശ്യമായ ചികിത്സയും സുരക്ഷയും ഒരുക്കിയതായി പൊലീസ്​ അറിയിച്ചു.

വന്യജീവികളെയും വംശനാശ ഭീഷണിയുള്ള ജീവജാലങ്ങളെയും ഉപദ്രവിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ദുബൈ പൊലീസ്​ രൂപപ്പെടുത്തിയ പ്രത്യേകസംഘം ആദ്യമായി കൈകാര്യം ചെയ്​ത കേസാണിത്​. മൃഗങ്ങളെ അനധികൃതമായി വിൽക്കുന്നത്​ തടയുകയാണ്​ ദുബൈ പൊലീസിലെ പരിസ്ഥിതി കുറ്റകൃത്യ വിഭാഗത്തി​െൻറ ദൗത്യം.

ചിലർ വന്യമൃഗങ്ങളെ സ്വന്തമാക്കുകയും വിൽക്കുകയും പൊതുഇടങ്ങളിലും സമൂഹ മാധ്യങ്ങളില​ും പ്രദർശിപ്പിക്കുകയും ചെയ്യുന്നത്​ ശ്രദ്ധയിൽപെട്ടതിനാലാണ്​ ദുബൈ പൊലീസ്​ ഇതിനായി പ്രത്യേക വകുപ്പ്​ രൂപവത്​കരിച്ചതെന്ന്​ ബ്രിഗേഡിയർ ജമാൽ അൽ ജല്ലാഫ്​ പറഞ്ഞു.

അപകടകരമായ മൃഗങ്ങളെ കൈവശം വെക്കുന്നത്​ ഫെഡറൽ നിയമത്തി​െൻറ ആർട്ടിക്​ൾ 19പ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം കേസിൽ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടിവരും. 50,000 ദിർഹം മുതൽ അഞ്ചുലക്ഷം വരെയാണ്​ പിഴ -അദ്ദേഹം വ്യക്​തമാക്കി.ചെന്നായ്​യെ വിൽക്കാൻ ശ്രമിച്ചയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി പൊലീസ്​ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man arrestedsell wolf
News Summary - Man arrested for trying to sell wolf
Next Story