Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​മ്മൂ​ട്ടി​യു​ടെ...

മ​മ്മൂ​ട്ടി​യു​ടെ പി​റ​ന്നാ​ൾ: മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ച്​ ആ​രാ​ധ​ക​ർ

text_fields
bookmark_border
മ​മ്മൂ​ട്ടി​യു​ടെ പി​റ​ന്നാ​ൾ: മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ച്​ ആ​രാ​ധ​ക​ർ
cancel
camera_alt

മ​മ്മൂ​ട്ടി​യു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ആ​രാ​ധ​ക​ർ സം​ഘ​ടി​പ്പി​ച്ച

ര​ക്ത​ദാ​ന ക്യാ​മ്പ്​

ദു​ബൈ: ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ 72ാം പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ച്​ പ്ര​വാ​സി​ക​ളാ​യ ആ​രാ​ധ​ക​ക്കൂ​ട്ടം. യു.​എ.​ഇ​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ 300ല​ധി​കം പേ​ർ ര​ക്തം ദാ​നം ചെ​യ്തു. 18 രാ​ജ്യ​ങ്ങ​ളി​ലാ​യി 25,000 പേ​രെ ര​ക്ത​ദാ​ന​ത്തി​ൽ പ​​ങ്കാ​ളി​ക​ളാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ യു.​എ.​ഇ​യി​ലും പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ്രി​യ ന​ട​ന്‍റെ പി​റ​ന്നാ​ൾ ദി​നം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ഉ​പ​കാ​ര​പ്പെ​ടു​ന്ന രീ​തി​യി​ൽ രേ​ഖ​പ്പെ​ടു​ത്താ​നാ​ണ്​ ആ​​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന്​ ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘാ​ട​ക​രി​ലൊ​രാ​ളാ​യ സ​ഫീ​ദ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു.

പി​റ​ന്നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​യാ​ഴ്ച ആ​സ്​​ട്രേ​ലി​യ​യി​ലും ര​ക്ത​ദാ​ന ക്യാ​മ്പി​ന്​ തു​ട​ക്ക​മി​ട്ടി​രു​ന്നു. മൂ​ന്നാ​ഴ്ച​ക​ളി​ലാ​യി യു.​എ.​ഇ​യി​ലെ അ​ബൂ​ദ​ബി, ദു​ബൈ, അ​ൽ ഐ​ൻ എ​ന്നീ മൂ​ന്ന്​ എ​മി​റേ​റ്റു​ക​ളി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ്​ ന​ട​ന്നു​വ​രു​ന്നു​ണ്ട്. ക്യാ​മ്പി​ൽ പ​ങ്കാ​ളി​ക​ളാ​വാ​ൻ എ​ല്ലാ​വ​ർ​ക്കും അ​വ​സ​രം ല​ഭി​ച്ചു​വെ​ന്ന്​ ഉ​റ​പ്പാ​ക്കു​ക​യാ​യി​രു​ന്നു ഇ​തി​ന്‍റെ ഉ​ദ്ദേ​ശ്യ​മെ​ന്നും സ​ഫീ​ദ്​ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച ഖി​സൈ​സി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ നൂ​റി​ല​ധി​കം പേ​ർ പ​​ങ്കെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiBirthdayUAEMammoottyMega Blood Donation Camp
News Summary - Mammootty's Birthday: Fans Organize Mega Blood Donation Camp
Next Story