Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​ഗോൾഡൻ വിസ സ്വീകരിക്കാൻ മമ്മൂട്ടി ദുബൈയിൽ; ഒന്നര വർഷത്തിന്​ ശേഷമുള്ള ആദ്യ വിദേശ യാത്ര

text_fields
bookmark_border
വിസക്കായുള്ള മെഡിക്കൽ പൂർത്തിയാക്കി
mammootty in dubai
cancel
camera_alt

ഗോൾഡൻ വിസക്കായുള്ള മെഡിക്കൽ പരിശോധനക്ക്​ മമ്മൂട്ടി ദുബൈ അൽനഹ്​ദ മെഡിക്കൽ സെൻററിൽ എത്തിയപ്പോൾ

ദുബൈ: ​യു.എ.ഇ സർക്കാരി​െൻറ ഗോൾഡൻ വിസ സ്വീകരിക്കുന്നതിനായി മമ്മൂട്ടി ദുബൈയിലെത്തി. വ്യാഴാഴ്​ച ദുബൈയിലെത്തിയ മമ്മൂട്ടി അൽ നഹ്​ദ മെഡിക്കൽ സെൻററിലെത്തി വിസക്കായുള്ള മെഡിക്കൽ പൂർത്തിയാക്കി.

കോവിഡ്​ ആരംഭിച്ച ശേഷം മമ്മൂട്ടിയുടെ ആദ്യ വിദേശ യാത്രയാണിത്​. ഗ്രാൻഡ്​ ഹയാത്തിലാണ്​ താമസം. ദുബൈയി​ൽ സ്വകാര്യ പരിപാടിയിൽ പ​ങ്കെടുക്കാൻ കൂടിയാണ്​ മമ്മൂട്ടി എത്തിയത്​.

കലാരംഗത്തെ സംഭാവനകൾ വിലയിരുത്തിയാണ്​ മമ്മൂട്ടിക്കും മോഹൻലാലിനും യു.എ.ഇ സർക്കാർ ഗോൾഡൻ വിസ നൽകി ആദരിച്ചത്​. ആദ്യമായാണ്​ കേരളത്തിൽ നിന്നുള്ള സിനിമ താരങ്ങൾക്ക്​ ഗോൾഡൻ വിസ ലഭിക്കുന്നത്​. അടുത്ത ദിവസം തന്നെ മോഹൻലാലും യു.എ.ഇയിൽ ​എത്തി വിസ സ്വീകരിക്കും.

നേരത്തെ ഷാരൂഖ്​ ഖാൻ, സഞ്​ജയ്​ ദത്ത്​ ഉൾപെടെയുള്ള സിനിമ താരങ്ങൾക്കും സാനിയ മിർസ ഉൾപെടെയുള്ള കായിക താരങ്ങൾക്കും ഗോൾഡൻ വിസ നൽകിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mammootty in Dubai to receive Golden Visa
Next Story