മമ്പാട് ഫ്രണ്ട്സ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsദുബൈ: മമ്പാട് ഫ്രണ്ട്സ് യു.എ.ഇയുടെ ആഭിമുഖ്യത്തില്‍ കാൽപ്പന്തിന്റെ മലബാർ കിസ്സ എന്ന പേരിൽ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ദുബൈ ഖിസൈസ് സ്റ്റാർ ഇന്റർനാഷനൽ സ്കൂളിൽ നടന്ന ടൂർണമെന്റിൽ ഷൂട്ടേഴ്സ് എഫ്.സി പടന്ന വിജയികളായി.
മീറ്റ് യു.എ.ഇ മണ്ണാർക്കാട് റണ്ണറപ്പായി. അണ്ടർ 15 വിഭാഗം സെവൻസ് ടൂർണമെന്റിൽ ഇത്തിഹാദ് എഫ്.സി അബൂദബി ചാമ്പ്യന്മാരായി. എമിറേറ്റ്സ് എഫ്.സി മുസഫ റണ്ണേഴ്സായി. ഷൂട്ടേഴ്സ് എഫ്.സി പടന്നയുടെ ഫൈസ് മികച്ച കളിക്കാരനായി.
12 അസോസിയേഷനുകൾ മത്സരത്തില്‍ പങ്കെടുത്തു. മലബാറിലെ ഫുട്ബാളിന്റെ ചരിത്രവും സ്വാധീനവും എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചിരുന്നു. ഐ.എം. വിജയൻ, ആസിഫ് സഹീർ, കമാൽ വരദൂർ, മുഹ്സിൻ പെരാരി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

