പശ്ചിമേഷ്യക്ക് പ്രചോദനം പകരുന്ന നേതാക്കളുടെ പട്ടികയിൽ തിളങ്ങി മര്വാന് ആല് സര്‍ക്കാല്‍
text_fieldsഷാര്‍ജ: പശ്ചിമേഷ്യയിലെ മികച്ച നൂറു നേതാക്കളുടെ പട്ടികയില്‍ തിളങ്ങി ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റി (ശുറൂഖ്) സി.ഇ.ഓ മര്വാന് ബിന്‍ ജാസിം ആല് സര്‍ക്കാല്‍. യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹിയാെൻറ ജന്മശതാബ്ദി വര്ഷാചരണത്തോട് അനുബന്ധിച്ച് പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ അറേബ്യന്‍ ബിസിനസ് പ്രസിദ്ധീകരിച്ച പശ്ചിമേഷ്യയിലെ ഏറ്റവും പ്രചോദനം പകരുന്ന നേതാക്കളുടെ പട്ടികയിലാണ് മര്വാന് ആല് സര്‍ക്കാല്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ലോകരാജ്യങ്ങള്‍ക്കു മുന്പില് ഷാര്‍ജയുടെ നിക്ഷേപ സാധ്യതകള്‍ അവതരിപ്പിക്കുന്നതില്‍ വഹിച്ച പങ്കും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിര്‍ണായക ഇടപെടലുകളുമാണ് അദ്ദേഹത്തെ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. പ്രവര്ത്തനമികവിനോടൊപ്പം അദ്ദേഹത്തിെൻറ നേതൃപാടവവും ദീര്‍ഘവീക്ഷണവും അദ്ദേഹത്തെ പട്ടികയുടെ മുന്‍ നിരയിലെത്തിച്ചു.
ഷാര്‍ജയില്‍ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിലും വിനോദ സഞ്ചാര മേഖലയെ വളര്‍ത്തുന്നതിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ശുറൂഖിെൻറ തുടക്കകാലം തൊട്ടേ സി.ഇ.ഓ. സ്ഥാനം വഹിക്കുന്ന വ്യക്തിയാണ് മര്വാന് ആല് സര്‍ക്കാല്‍.
നിക്ഷേപരംഗത്തു ക്രിയാത്മകവും നൂതനവുമായ ഇടപെടലുകള്‍ നടത്തി മികച്ച സാഹചര്യങ്ങള്‍ ഒരുക്കുക വഴി ലോകമെമ്പാടുമുള്ള നിക്ഷേപകരെ ഷാര്‍ജയിലേക്ക് ആകര്‍ഷിക്കുന്നത് ശുറൂഖിെൻറ നേതൃത്വത്തിലാണ്. മലീഹ ആര്‍ക്കിയോളോജിക്കല്‍ സെൻറര്‍, കല്‍ബ കിംഗ് ഫിഷര്‍ ലോഡ്ജ്, അല്‍ ഖസ്ബ സാംസ്കാരിക വിനോദ കേന്ദ്രം, അല്‍ നൂര്‍ ഐലന്‍ഡ്, ഹാര്‍ട്ട് ഓഫ് ഷാര്‍ജ പൈതൃക മേഖല തുടങ്ങിയ വിനോദ കേന്ദ്രങ്ങള്‍ ശുറൂഖിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഷാര്‍ജയുടെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ശൈഖ ബുദൂര്‍ ബിന്ത് സുല്‍ത്താന്‍ ആല് ഖാസിമിയാണ് ശുറൂഖിെൻറ ചെയര്‍പേഴ്സണ്‍.
തനതുമൂല്യങ്ങളും സാംസ്കാരിക പാരമ്പര്യവും ചേര്‍ത്തുപിടിച്ചു വേറിട്ട അനുഭവം പകരാന്‍ ആവുന്നു എന്നതാണ് ഷാര്‍ജയുടെ പ്രത്യേകത. ലോകത്തിെൻറ ഏതു കോണില്‍ നിന്ന് വരുന്ന നിക്ഷേപകര്‍ക്കും സഞ്ചാരികള്‍ക്കും ഇവിടെ സാധ്യതകളുണ്ട്. ആ അവസരങ്ങളിലേക്കു കൈപിടിച്ച് നടത്തുകയാണ് ശുറൂഖിെൻറ ലക്ഷ്യം. ഇത്തരം അംഗീകാരങ്ങള്‍ ശ്രമങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം പകരുന്നു. കൂടുതല്‍ മിഴിവോടെ ഷാര്‍ജയുടെ നാളെയിലേക്കു നോക്കുന്ന ടീമിന് ഒന്നടങ്കം കിട്ടിയ അംഗീകാരമായിട്ടാണ് ഞാനിതിനെ കാണുന്നത് മര്വാന് ജാസിം ആല് സര്‍ക്കാല്‍ പറഞ്ഞു. ശുറൂഖ് സി.ഇ.ഓ സ്ഥാനത്തിന് പുറമെ ഷാര്‍ജ ഫുട്ബാള്‍ ക്ലബ് ബോര്‍ഡ് അംഗം, ജര്‍മ്മന്‍ എമിറാത്തി ജോയന്്റ് കൗണ്‍സില്‍ ചെയര്മാന്, ഷാര്‍ജ വിനോദ സഞ്ചാര ഉപദേശക സമിതി അംഗം തുടങ്ങി വിവിധസ്ഥാനങ്ങള് അലങ്കരിക്കുന്ന മര്വാന് ആല് സര്‍ക്കാല്‍ ലോകത്തിന്‍്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന നിക്ഷേപ സാംസ്കാരിക സാമൂഹിക മേളകളിലെ സ്ഥിരം സാന്നിധ്യമാണ്. ആരോഗ്യം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികം തുടങ്ങി വിവിധമേഖലകളില്‍ മുന്നിട്ടു നില്‍ക്കുകയും പശ്ചിമേഷ്യന്‍ സമൂഹത്തിനു പ്രചോദനം പകരുന്ന നൂറു നേതാക്കളുടെ പട്ടിക കഴിഞ്ഞ ദിവസമാണ് അറേബ്യന്‍ ബിസിനസ് മാസിക പുറത്തു വിട്ടത്.