വേനലിൽ കളിക്കാൻ മാളിനുള്ളിൽ ബീച്ച്
text_fieldsദുബൈ: സ്കൂൾ അവധിക്കാലത്ത് വികൃതിക്കുരുന്നുകൾക്ക് സൂര്യതാപമേൽക്കാതെ കടലിെൻറ ഹരങ്ങളും രസങ്ങളും ആസ്വദിക്കാൻ മാളിനുള്ളിൽ ബീച്ച് ഒരുക്കിയിരിക്കുകയാണ് ദുബൈ ബുർജുമാൻ ഷോപ്പിങ് സെൻറർ.
ദുബൈ സമ്മർ സർപ്രൈസ് പരിപാടികളുടെ ഭാഗമായാണ് ഇൗ വിനോദ പരിപാടി. ആഗസ്റ്റ് 17 വരെ എല്ലാ ദിവസവും ഉച്ചക്ക് രണ്ടു മുതൽ 10 മണി വരെ ഇവിടെ സൗജന്യ പ്രവേശനം ലഭിക്കും. കടലോരത്തെ വിനോദങ്ങൾ, സാഹസ പരിപാടികൾ, കരകൗശല പരിശീലനം, മാജിക്കൽ മരവീട് നിർമാണം, സംഗീത ക്ലാസുകൾ എന്നിവയെല്ലാം ലഭ്യം.
എല്ലാ വാരാന്ത്യങ്ങളിലും വാദ്യമേളങ്ങളുടെ ശിൽപശാലകളാണ് ഒരുക്കുന്നത്. മുതിർന്നവർക്കായി റോക്ക് പെയിൻറിങ്, ആഭരണ നിർമാണം, പൂക്കൂട നിർമാണം തുടങ്ങിയ കരകൗശല പരിപാടികളും ഇതോടൊപ്പമുണ്ടാവും.
