മലീഹ റോഡിെൻറ നിര്‍മാണം എമിറേറ്റ്സ് റോഡ് കടന്നു
text_fieldsഷാര്‍ജ: ഷാര്‍ജ- മലീഹ റോഡ് വികസനം ത്വരിത ഗതിയില്‍ പുരോഗമിക്കുന്നു. മലീഹയില്‍ നിന്ന് ആരംഭിച്ച നിര്‍മാണം എമിറേറ്റ്സ് റോഡ് കടന്ന് ഖറാഈന് മേഖലയിലത്തെി. ഇതിനെ തുടര്‍ന്ന് മേഖലയില്‍ ഗതാഗത നിയന്ത്രണമുണ്ട്. ഷാര്‍ജയില്‍ നിന്ന് മലീഹ ഭാഗത്തേക്കും ഷാര്‍ജ-ദൈദ് റോഡിലേക്കും പോകാന്‍ എമിറേറ്റ്സ് റോഡിന് മുമ്പുള്ള നിര്‍മാണ മേഖലയില്‍ ഒരു വരി പാത മാത്രമെയുള്ളു. ബാക്കിയുള്ള രണ്ട് പാതകളും അബുദബി ദിശയിലേക്കാണ് പോകുന്നത്. അറിയാതെ അബൂദബി ഭാഗത്തേക്ക് പോയാല്‍ പേടിക്കാനില്ല. കുറച്ച് ദൂരം പോയാല്‍ ഭൂഗര്‍ഭ യൂടേൺ ഉണ്ട്.
മേഖലയില്‍ നിര്‍മാണ സാമഗ്രികള്‍ കൊണ്ട് വരാനായി തീര്‍ത്ത പ്രത്യേക പാതയിലേക്ക് കയറാതെ നോക്കണം. അകത്ത് കയറിയാല്‍ കയറിയ ഭാഗത്ത് കൂടെ തന്നെ പുറത്തിറങ്ങേണ്ടി വരും. ഷാര്‍ജ-^മലീഹ റോഡിെൻറ നിര്‍മാണം പലഭാഗത്തും പൂര്‍ണമായിട്ടുണ്ട്. പൂര്‍ത്തിയായ ഭാഗത്തെല്ലാം മധ്യത്തിലുണ്ടായിരുന്ന സിമന്റ് മതില് നീക്കി ലോഹ വേലി തീര്‍ത്തിട്ടുണ്ട്. റോഡിന്‍െറ പാര്‍ശ്വങ്ങളില്‍ സംരക്ഷണ ഭിത്തിയായിട്ടായിരിക്കും പഴയ മതിലുകള്‍ സ്ഥാനം പിടിക്കുക. ആധുനിക രീതിയില്‍ പൂര്‍ത്തിയായ ഭാഗങ്ങളിലൂടെ ചീറിപ്പായുമ്പോള്‍ റഡാറുകളുള്ള കാര്യം ഓര്‍ത്താല്‍ കീശ കാലിയാവില്ല. മണിക്കൂറില്‍ 100 കിലോമീറ്ററാണ് വേഗ പരിധിയിപ്പോള്‍, മുമ്പ് 120 ആയിരുന്നു. നിയമം തെറ്റിച്ചോടുന്നവര് അപകടങ്ങള്‍ തീര്‍ക്കുന്നത് പതിവ് കാഴ്ച്ചയാണ്. മലീഹ പട്ടണത്തില്‍ പ്രധാന റോഡിനോടനുബന്ധിച്ചുള്ള പോഷക റോഡുകളുടെ നിര്‍മാണവും പൂര്‍ത്തിയായി വരുന്നുണ്ട്.
നിരവധി കെട്ടിടങ്ങളാണ് മലീഹ ഹൈവേയുടെ കരകളിലായി പൂര്‍ത്തിയാവുന്നത്. നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തനവും തുടങ്ങി. കച്ചവടക്കാരിലേറെയും മലയാളികള്‍. ഫുജൈറയിലേക്ക് തിരിയുന്ന ഭാഗത്ത് വെള്ളിയാഴ്ച്ച ചന്തയും പൂര്‍ത്തിയായിട്ടുണ്ട്. മുമ്പ് രാത്രി ഇരുട്ട് മൂടി കിടന്നിരുന്ന മലീഹ ഭാഗമിപ്പോള്‍ പുരോഗതിയുടെ വെളിച്ച തുരുത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
