അന്താരാഷ്ട്ര വോളി പരിശീലക സർട്ടിഫിക്കറ്റ് നേടി മലയാളികൾ
text_fieldsഅന്താരാഷ്ട്ര വോളി പരിശീലക സർട്ടിഫിക്കറ്റ് നേടിയവർ
ദുബൈ: ഇന്റർനാഷനൽ വോളിബാൾ ഫെഡറേഷൻ ലെവൽ 2 പരിശീലക സർട്ടിഫിക്കറ്റ് കരസ്ഥമാക്കി രണ്ട് മലയാളികൾ. മുൻ സംസ്ഥാന താരങ്ങളും കണ്ണൂർ യൂനിവേഴ്സിറ്റി ക്യാപ്റ്റനുമായ മാഹി സ്വദേശി ഷാനവാസ് കിടാരനും തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശിയും എം.ജി യൂനിവേഴ്സിറ്റി താരവുമായിരുന്ന ജിഷാദ് അബ്ദുൽ എന്നിവരാണ് ബഹ്റൈനിൽ നടന്ന എഫ്.ഐ.വി.ബി ലെവൽ 2 പരിശീലക സർട്ടിഫിക്കറ്റ് നേടിയത്.
ഇരുവരും കഴിഞ്ഞ വർഷം അസർബൈജാനിൽ നടന്ന ലെവൽ-1 പരിശീലക കോഴ്സ് സർട്ടിഫിക്കറ്റ് നേടിയവരാണ്. ദുബൈ ഡ്യൂട്ടി ഫ്രീ മുൻ താരങ്ങളാണ് ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

