മലയാളികൾ അസാധ്യമായത് ഒന്നുമില്ലെന്ന് തെളിയിച്ച ജനത -പിണറായി വിജയൻ
text_fieldsഅബൂദബി ഇത്തിഹാദ് അരീനയിൽ നടന്ന പരിപാടിയിൽ
മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു. നടൻ മമ്മൂട്ടി, ജോൺ ബ്രിട്ടാസ് എം.പി എന്നിവർ സമീപം
അബൂദബി: അസാധ്യമായത് ഒന്നുമില്ലെന്ന് തെളിയിച്ച കേരള ജനതയുടെ പിന്തുണ ഉള്ളിടത്തോളം ഒരുതരത്തിലുമുള്ള ആക്ഷേപങ്ങളോ പരിഹാസങ്ങളോ തന്നെ ബാധിക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൈരളി ടി.വിയുടെ രജത ജൂബിലി വാർഷിക സമ്മേളനം അബൂദബിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടുതവണ അധികാരം ലഭിച്ചത് വികസന തുടർച്ചയുണ്ടാക്കി. അതിന്റെ ഫലമാണ് അതിദരിദ്രർ ഇല്ലാത്ത കേരളം എന്നത്. കൊറോണ കാലത്ത് അടക്കം കേരള ജനതയെ ചേർത്തുപിടിച്ച, കൂടെ നിൽക്കുന്ന യു.എ.ഇ ഭരണകൂടത്തെ എക്കാലവും നന്ദിയോടെ സ്മരിക്കപ്പെടും.
കൈരളി ചെയർമാൻ നടൻ മമ്മൂട്ടി, കൈരളി മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ് എം.പി, മന്ത്രി സജി ചെറിയാൻ, അബ്ദുൽ വഹാബ് എം.പി, എ. വിജയരാഘവൻ, ഡോ. ആസാദ് മൂപ്പൻ, കെ.ടി ജലീൽ എം.എൽ.എ, പി.ടി കുഞ്ഞുമുഹമ്മദ്, സി.കെ കരുണാകരൻ, മൂസ മാസ്റ്റർ, അഷ്റഫ് അലി ലുലു, സഫീർ അഹമ്മദ്, ഷംലാൽ അഹ്മദ്, ശോഭന ജോർജ്, നടന്മാരായ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ജയറാം തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

