Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാർജ രാജ്യാന്തര പുസ്തകമേള; മേളയിൽ മലയാളി പ്രമുഖരും

text_fields
bookmark_border
ഷാർജ രാജ്യാന്തര പുസ്തകമേള; മേളയിൽ മലയാളി പ്രമുഖരും
cancel
camera_alt

പി.കെ. ഗോപി, ബി.കെ. ഹരിനാരായണൻ, അശോകൻ ചരുവിൽ, അംബികാസുതൻ മാങ്ങാട്​, 

ഷാർജ: ഷാർജ രാജ്യാന്തര പുസ്തകമേളയിൽ വായനക്കാരെയും സന്ദർശകരെയും ആവേശത്തിലാക്കാൻ മലയാളത്തിന്‍റെ എഴുത്തുകാർ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള എട്ട് പ്രമുഖർ എത്തുന്നു. സാഹിത്യം, മലയാള കവിതകൾ, ജനപ്രിയ സിനിമ, ഡിജിറ്റൽ കണ്ടന്‍റ് മേക്കിങ്, ബിസിനസ് ലീഡർഷിപ്പ് തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരാണ് ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന ഈ മേളയിൽ പങ്കെടുക്കുന്നത്.

മലയാള സാഹിത്യത്തിന്‍റെയും കവിതയുടെയും പെരുമ വിളിച്ചോതുന്ന പ്രമുഖരും മേളയുടെ മാറ്റുകൂട്ടാനെത്തുന്നുണ്ട്. അഞ്ച് പതിറ്റാണ്ടുകളായി സാഹിത്യരംഗത്ത് സജീവമായ കഥാകൃത്ത് അശോകൻ ചരുവിൽ, പരിസ്ഥിതി-സാമൂഹിക വിഷയങ്ങൾ പ്രമേയമാക്കി ‘എന്മകജെ’, ‘പ്രാണവായു’ എന്നീ കൃതികളിലൂടെ ശ്രദ്ധേയനായ അംബികാസുതൻ മാങ്ങാട് എന്നിവർ മലയാള സാഹിത്യത്തിന്‍റെ സാന്നിധ്യമാകും.

ഒപ്പം, മലയാള സിനിമയിലെയും കവിതയിലെയും ഈണങ്ങളും വരികളും മേളയിൽ മുഴങ്ങും. കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാര ജേതാവും മുതിർന്ന കവിയും ഗാനരചയിതാവുമായ പി.കെ. ഗോപിയും, ‘ജീവാംശമായി’, ‘മിനുങ്ങും മിന്നാമിനുങ്ങേ’ തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ രണ്ട് തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ബി.കെ. ഹരിനാരായണനും മേളക്ക് മലയാളിത്തം പകരും.

പൊതുജീവിതം, സർഗാത്മകത, വ്യവസായ നേതൃത്വം എന്നിവ പ്രതിനിധീകരിച്ച് നടിയും എഴുത്തുകാരിയും ട്രാവൽ വ്ലോഗറുമായ ഷെനാസ് ട്രഷറിവാല, പ്രമുഖ വ്യവസായ പ്രമുഖനും എഴുത്തുകാരനുമായ വിനീത് നയ്യാർ എന്നിവർ സംവദിക്കും. എച്ച്‌.സി.എൽ ടെക്നോളജീസ് മുൻ സി.ഇ.ഒ ആയിരുന്ന വിനീത് നയ്യാർ, എ.ഐ കാലഘട്ടത്തിലെ മാനവ വിഭവശേഷിയെ ആസ്പദമാക്കിയുള്ള തന്‍റെ പുതിയ പുസ്തകത്തിന്റെ ചിന്തകളും ഗ്രാമീണ വിദ്യാഭ്യാസ പ്രവർത്തനങ്ങളും പങ്കുവെക്കും. അതോടൊപ്പം സമകാലിക ഇംഗ്ലീഷ് നോവലിസ്റ്റായ ദുർജോയ് ദത്ത, ഡിജിറ്റൽ എഴുത്തുകാരി റിയ ചോപ്ര എന്നിവർ പുതുതലമുറ വായനക്കാരുമായി തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - malayalies in Sharjah International Book Fair
Next Story