വേൾഡ് മലയാളി കൗൺസിൽ എൻ.ആർ.കെ സംഗമം കേരളത്തിൽ
text_fieldsദുബൈ:വേൾഡ് മലയാളി കൗൺസിലിെൻറ നാലാമത് എൻ.ആർ.കെ സംഗമം ആഗസ്റ്റിൽ കേരളത്തിൽ നടത്തുവാൻ ഷാർജയിൽ ചേർന്ന നിർവാഹക തീരുമാനിച്ചു.
പരിപാടിയുടെ നടത്തിപ്പിനു കൗൺസിൽ ഇന്ത്യാ റീജിയൻ ചെയർമാൻ ബേബി മാത്യു സോമതീരം, പ്രവാസി വെൽഫെയർ ചെയർമാൻ ഷിബു വർഗീസ് (അബുദബി), കൗൺസിൽ ഇന്ത്യാ റീജിയൻ പ്രസിഡൻറ് അനോജ് കുമാർ എന്നിവരെ ചുമതലപ്പെടുത്തി. ലോകമെമ്പാടുമുള്ള മലയാളികൾ അവധിക്കാലത്ത് നാട്ടിലെത്തുമ്പോൾ അവരെ ഒരുകുടക്കീഴിൽ അണിനിരത്തി പരസ്പരം സ്നേഹം പങ്കുവയ്ക്കാനും സൗഹൃദം പുതുക്കുവാനും ലക്ഷ്യമിടുന്നതാണ് എൻ.ആർ.കെ സംഗമം.
കുട്ടിക്കാനം, കോവളം, കുമരകം എന്നിവിടങ്ങളിലാണ് ഇതിനുമുമ്പ് എൻ.ആർ.കെ സംഗമം നടന്നത്. സംഘടനയുടെ ഗ്ലോബൽ ചെയർമാൻ ഡോ. പി.എ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ആറു മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
വേൾഡ് മലയാളി സെൻററും കോർപറേറ്റ് ഓഫീസും തിരുവനന്തപുരത്ത് തുടങ്ങാൻ തീരുമാനിച്ചു.ഗ്രാമം ദത്തെടുക്കലും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളും തുടരുമെന്ന് ഗ്ലോബൽ പ്രസിഡൻറ് മാത്യു ജേക്കബ് (ജർമനി), വൈസ് പ്രസിഡൻറ് ഡോ. ജോർജ് കാക്കനാട്ട് (യു.എസ്.എ), ജനറൽ സെക്രട്ടറി സാം മാത്യു (സൗദി അറേബ്യ), വൈസ് ചെയർപേഴ്സൺ ഡോ. വിജയലക്ഷ്മി (തിരുവനന്തപുരം), അസോസിയേറ്റ് സെക്രട്ടറി ലിജു മാത്യു (ദുബൈ), ഗുഡ്വിൽ അംബാസിഡർ ജോൺ മത്തായി (ഷാർജ) തുടങ്ങിയവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. തൃശൂർ ജില്ലയിലെ വരന്തരപ്പിള്ളി പഞ്ചായത്തിലെ വിമലഗിരി ൈട്രബൽ കോളനി ദത്തെടുത്ത് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.