Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റാസൽഖൈമയിൽ ട്രക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം
text_fieldsbookmark_border
അതുൽ
റാസൽഖൈമ: റാക് സ്‌റ്റീവൻ റോക്കിൽ ഹെവി ഡമ്പർ ട്രക്ക് അപകടത്തിൽപ്പെട്ട് ഡ്രൈവറായ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ബാലുശേരി ഏകരൂൽ കുണ്ടിലാത്തോട്ട് വീട്ടിൽ ശശികുമാർ -അജിത ദമ്പതികളുടെ മകനായ അതുൽ (27) ആണ് ദാരുണമായി മരിച്ചത്.
ലോഡുമായി ക്രഷറിലേക്ക് വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴാഴ് മറിയുകയാരുന്നു. തിങ്കളാഴ്ച്ചയായിരുന്നു സംഭവം. അടുത്ത മാസം അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് അന്ത്യം.
അഞ്ചര വർഷമായി സ്റ്റീവൻ റോക്കിൽ സേവനം അനുഷ്ട്ഠിച്ച് വരുന്ന അതുൽ അവിവാഹിതനാണ്. സാഹോദരങ്ങൾ: അബിൻ, വിഷ്ണു. കമ്പനിയിലെ സ്നേഹ സൗമ്യ സാന്നിദ്ധ്യമായിരുന്നു അതുലെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു.
Next Story

