മലയാളി റൈറ്റേഴ്സ് ഫോറം പുരസ്കാര സമർപ്പണം ഞായറാഴ്ച
text_fieldsദുബൈ: മലയാളി റൈറ്റേഴ്സ് ഫോറം മലയാള സാഹിത്യവേദിയുടെ ഈ വർഷത്തെ സാഹിത്യ മത്സര വിജയികൾക്കുള്ള പുരസ്കാരസമർപ്പണം ഡിസംബർ എട്ട് വൈകീട്ട് 4.30ന് ദുബൈ ദേര മാലിക് റസ്റ്റാറന്റിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ടി.എം. നിയാസ് (കഥ), രാമചന്ദ്രൻ മൊറാഴ (കവിത), റീന രാജൻ (ലേഖനം) എന്നിവർക്കാണ് ഈ വർഷത്തെ മലയാളി റൈറ്റേഴ്സ് ഫോറം പുരസ്കാരങ്ങൾ. നിസാർ തളങ്കര (ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്), മാധ്യമ പ്രവർത്തകരായ നിസാർ സൈദ് എൽവിസ് ചുമ്മാർ, ജമാൽ, ജലീൽ പട്ടാമ്പി എന്നിവരും ഇ.കെ ദിനേശൻ, വെള്ളിയോടൻ തുടങ്ങി സാഹിത്യ, സാംസ്കാരികരംഗത്തുള്ള പ്രമുഖരും പുരസ്കാര സമർപ്പണചടങ്ങിൽ സംബന്ധിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

