Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാഹനാപകടത്തിൽ മലയാളി...

വാഹനാപകടത്തിൽ മലയാളി യുവതിക്ക്​ 2.37 കോടി രൂപ നഷ്ടപരിഹാരം

text_fields
bookmark_border
വാഹനാപകടത്തിൽ മലയാളി യുവതിക്ക്​ 2.37 കോടി രൂപ നഷ്ടപരിഹാരം
cancel

ദുബൈ: ദുബൈയിൽ വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂര്‍ നീര്‍ച്ചാല്‍ സ്വദേശിനിക്ക്‌ 2.37 കോടി രൂപ (10 ലക്ഷം ദിർഹം) നഷ്ടപരിഹാരം ലഭിച്ചു. കണ്ണൂർ നീർച്ചാൽ സ്വദേശിനി റഹ്മത്ത് ബി മമ്മദ് സാലിക്കാണ്​ കോടതി നഷ്ടപരിഹാരം അനുവദിച്ചത്​. അല്‍ വഹീദ ബംഗ്ലാദേശ് കൗണ്‍സലേറ്റിന് സമീപം 2023 ഏപ്രിൽ 24ന് നടന്ന വാഹനാപകടത്തിൽ റഹ്​മത്തിന്​ ഗുരുതര പരിക്കേറ്റിരുന്നു.

സീബ്രലൈനിലൂടെ അല്ലാതെ റോഡ് മുറിച്ചുകടക്കുകയായിരുന്ന റഹ്മത്തിനെ യു.എ.ഇ പൗരന്‍ ഓടിച്ച നിസാൻ കാർ ഇടിക്കുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയും റോഡ് ഉപയോക്താക്കളെ പരിഗണിക്കാതെയുള്ള ഡ്രൈവിങ്ങുമാണ്​ അപകടത്തിന് കാരണമെന്ന്​ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അശ്രദ്ധമായി റോഡ് മുറിച്ചു ഫകടന്നതിന് റഹ്മത്തും ഉത്തരവാദിയാണെന്ന് പൊലീസും കോടതിയും കണ്ടെത്തി. അപകടത്തിൽ യുവതിക്ക്​ തലച്ചോറിൽ രക്തസ്രാവം, നടുവിന് ഒടിവ്, പേശികൾക്ക് ബലഹീനത, വലത് കൈകാലുകൾക്ക് പക്ഷാഘാതം തുടങ്ങിയ ഗുരുതര പരിക്കുകൾ സംഭവിച്ചതിനെ തുടർന്ന്​ ദുബൈ റാശിദിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ, യു.എ.ഇ പൗരന്‌ 3000 ദിർഹവും റഹ്മത്തിന് 1000 ദിർഹവും പിഴ ചുമത്തുകയും ചെയ്തിരുന്നു. തുടർന്ന്​ ദുബൈയിലെ പ്രമുഖ ലീഗൽ സർവിസ്​ സ്ഥാപനത്തിന്‍റെ സഹായത്തിൽ റഹ്​മത്ത്​ നഷ്ടപരിഹാരത്തിന്​ കോടതിയെ സമീപിച്ചു.

കേസ് പരിഗണിച്ച കോടതി, റഹ്മത്തിന് സംഭവിച്ച ഗുരുതരമായ പരിക്കുകൾ കണക്കിലെടുത്ത് അപകടം നടന്ന സമയത്തെ ഇൻഷുറൻസ് കമ്പനി ഒരു 10 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ചു. ഈ വിധിക്കെതിരെ എതിർ ഭാഗം അപ്പീൽ കോടതിയിലും സുപ്രീംകോടതിയിലും അപ്പീലുകൾ നൽകിയെങ്കിലും കോടതി തള്ളുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai newsCar Accidentkannur nativecompensationCroreInsurance companymalayali woman
News Summary - Malayali woman gets Rs 2.37 crore compensation in car accident
Next Story