Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓപൺ മാസ്റ്റേഴ്സ് ഗെയിമിൽ മലയാളിക്ക് നേട്ടം

text_fields
bookmark_border
-പൊലീസ്​ ഉദ്യോഗസ്ഥനായ നസീർ​ ജൂഡോയിൽ വെങ്കലം നേടി​
ഓപൺ മാസ്റ്റേഴ്സ് ഗെയിമിൽ മലയാളിക്ക് നേട്ടം
cancel
camera_alt

എ.എം. നസീർ

Listen to this Article

അബൂദബി: അബൂദബിയിൽ നടക്കുന്ന ഓപൺ മാസ്റ്റേഴ്‌സ് ഗെയിംസിൽ വെങ്കലം നേടി മലയാളി പൊലീസ് ഉദ്യോഗസ്ഥൻ. കൊച്ചി ജില്ല ക്രൈംബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ എ.എം. നസീറാണ് ജൂഡോയിൽ വെങ്കല മെഡൽ നേടിയത്. 50 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിലാണ് നസീറിന്‍റെ നേട്ടം. നായരമ്പലം സ്വദേശിയായ ഇദ്ദേഹം 14 വർഷമായി എടവനക്കാട് ജൂഡോ പരിശീലകനാണ്.

നേരത്തെ ഹിമാചൽ പ്രദേശിൽ നടന്ന ദേശീയ മാസ്റ്റേഴ്‌സ് ജൂഡോ ചാമ്പ്യൻഷിപ്പിൽ നസീർ സ്വർണ മെഡൽ നേടി ദേശീയ ചാമ്പ്യനായിരുന്നു. ഈ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് അബൂദബിയിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചത്. അബൂദബി സായിദ് സ്‌പോർട്‌സ് സിറ്റിയിലെ അഡ്‌നെക് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങൾ.

നായരമ്പലം അഴിവേലിക്കകത്ത് മമ്മുവിന്‍റെ മകനാണ്​ നസീർ. ഔദ്യോഗിക തിരക്കുകൾക്കിടയിലും കായിക പരിശീലനം മുടക്കാത്ത അദ്ദേഹം നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് സൗജന്യമായി ജൂഡോ പരിശീലനം നൽകി വരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayali wins in Open Masters game
Next Story