ട്രൈയാസ് റോളർ സ്കേറ്റിങ് മാരത്തൺ മലയാളി വിദ്യാർഥികൾക്ക് നേട്ടം
text_fieldsഅബൂദബി: അബൂദബിയിൽ നടന്ന ട്രൈയാസ് റോളർ സ്കേറ്റിങ് മാരത്തൺ മത്സരത്തിൽ ഷാർജ ഇന്ത്യൻ സ്കൂൾ ബോയ്സ് വിങ് വിദ്യാർഥികളായ മുഹമ്മദ് അഫ്ഫാൻ അനൂഫ്, ഹംദ് അഫീൻ അനൂഫ് എന്നിവർ മികച്ച നേട്ടങ്ങൾ കൈവരിച്ചു. അണ്ടർ 14 വിഭാഗത്തിൽ നടന്ന അഞ്ച് കിലോമീറ്റർ മത്സരത്തിൽ എട്ടാം ക്ലാസുകാരനായ മുഹമ്മദ് അഫ്ഫാൻ അനൂഫ് മൂന്നാം സ്ഥാനം നേടി.
അണ്ടർ 12 വിഭാഗത്തിൽ നടന്ന മത്സരത്തിൽ മൂന്ന്, അഞ്ച് കിലോമീറ്റർ മത്സരത്തിലാണ് ഹംദ് അഫീൻ അനൂഫ് ഒന്നാം സ്ഥാനം നേടിയത്. അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ഹംദ് അഫീൻ അനൂഫ്. ഇരുവരും 2022 ആഗസ്റ്റ് മുതൽ ഷാർജയിലെ എ.ഒ.എസ് സ്കേറ്റിങ് അക്കാദമിയുടെ കീഴിലാണ് പരിശീലനം നേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

