Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ ഗ്ലോബൽ...

ദുബൈ ഗ്ലോബൽ വില്ലേജിന്‍റെ 2.2 കോടിയുടെ സ്​കോളർഷിപ്പ് മലയാളി വിദ്യാർഥിനിക്ക്​​

text_fields
bookmark_border
sajna sajin
cancel
camera_alt

ഗ്ലോബൽ വില്ലേജ്​ യങ്​ ഡയറക്ടേഴ്​സ്​ അവാർഡുമായി സന സജിൻ

ദുബൈ: മികച്ച കുട്ടി സംവിധായകരെ തെരഞ്ഞെടുക്കാൻ ദുബൈയിലെ ഗ്ലോബൽ വില്ലേജ്​ ഒരുക്കിയ മത്സരത്തിൽ ഒന്നാമതെത്തി മലയാളി വിദ്യാർഥിനി. ദുബൈയിൽ പ്രവാസികളായ പെരിന്തൽമണ്ണ സ്വദേശി സജിൻ മുഹമ്മദിന്‍റെയും ചങ്ങനാശ്ശേരി സ്വദേശിനി നസ്​റിന്‍റെയും ഏകമകൾ സന സജിനാണ്​ 10 ലക്ഷം ദിർഹം (ഏകദേശം 2.2 കോടി രൂപ) സ്​കോളർഷിപ്പ് സമ്മാനമുള്ള മത്സരത്തിൽ വിജയിച്ചത്​. 13 വയസുകാരിയായ സന സീനിയർ കാറ്റഗറിയിലാണ്​ ഒന്നാമതെത്തിയത്​. ദുബൈ അവർഓൺ ഇംഗ്ലീഷ്​ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

അഞ്ചിനും 14നും ഇടയിൽ പ്രായമുള്ളവർക്ക്​ വേണ്ടി ‘എന്‍റെ മികവുറ്റ അത്ഭുത ലോകം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ്​ മത്സരം നടന്നത്​. സ്​കോളർഷിപ്പ്​ വിജയിക്കുന്നവർക്ക്​ ബ്ലൂം വേൾഡ് അക്കാദമിയിൽ പഠനം പൂർത്തിയാക്കാനുള്ള അവസരമാണ്​ ഒരുക്കുക​. അവാർഡ്​ നേട്ടത്തിൽ വലിയ ആഹ്ലാദമുണ്ടെന്നും മത്സരത്തിൽ പ​ങ്കെടുത്തത്​ സിനിമ മേഖലയെ കുറിച്ച്​ കൂടുതൽ പഠിക്കാൻ സഹായിച്ചിട്ടുണ്ടെന്നും സന സജിൻ പറഞ്ഞു.


സഹജീവികളോടുള്ള അനുകമ്പയെ വിഷയമാക്കിയാണ്​ ഹ്രസ്വ സിനിമ ചിത്രീകരിച്ചത്​. സ്കൂൾ ബസിൽ ഒപ്പം യാത്ര ചെയ്യുന്ന ഹന്ന എന്ന കൂട്ടുകാരിയും അരുൾ എന്നയാളുമാണ്​ സിനിമയിൽ കഥാപാത്രങ്ങളായത്​. സിനിമയുടെ കഥ രൂപപ്പെടുത്തിയതും നിർമാണത്തിന്​ മേൽനോട്ടം വഹിച്ചതുമെല്ലാം സന തന്നെയായിരുന്നു.

സിനിമ ​മേഖലയിൽ മുൻപരിചയമില്ലാത്ത സന, പിതാവിനൊപ്പം വിവിധ സിനിമ സെറ്റുകൾ സന്ദർശിച്ച അനുഭവമാണ്​ തുണയായതെന്ന്​ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. സിനിമാ അഭിനേതാവും നിർമാതാവുമാണ്​ പിതാവ്​ സജിൻ. യു.എ.ഇയിൽ ചിത്രീകരണം പൂർത്തിയായ ‘ആയിരത്തൊന്നു നുണകൾ’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്​. ‘നീല വെളിച്ചം’ എന്ന ആശിഖ്​ അബു ചിത്രത്തിന്‍റെ കോ പ്രൊഡ്യൂസറുമാണ്​.

ജൂനിയർ (5 മുതൽ 10 വയസ്സ് വരെ), സീനിയർ (11 മുതൽ 14 വയസ്സ് വരെ) വിഭാഗങ്ങളിലായാണ്​ മത്സരം നടന്നത്​. നിരവധി അപേക്ഷകളിൽ നിന്നാണ്​ രണ്ട്​ വിഭാഗത്തിലെയും വിജയികളെ കണ്ടെത്തിയത്​. ദുബൈ ഫിലിം ആൻഡ്​ ടി.വി കമീഷൻ ഓപ്പറേഷൻസ് ഡയറക്ടർ സഈദ് അൽജാനാഹി, ബ്ലൂംവേൾഡ് അക്കാദമി പ്രിൻസിപ്പൾ ജോൺ ബെൽ, നടി നൈല ഉഷ, ഇമാറാത്തി സംവിധായിക നഹ്​ല അൽ ഫഹ്​ദ്​, റേഡിയോ അവതാരക ഹെലെൻ ഫാർമർ എന്നിവരടങ്ങിയ ജഡ്ജിങ്​ പാനലാണ്​ വിധിനിർണയിച്ചത്​. കസാഖ്സ്താനിൽ നിന്നുള്ള ദമ്പതികളുടെ മകനായ മാർക്​ മിറ്റ്​ എന്ന ഒമ്പതു വയസുകാരനാണ് ജൂനിയർ വിഭാഗത്തിൽ വിജയിച്ചത്​.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai global villagesana sajin
News Summary - malayali student won 2.2 crore worth scholarship of dubai golden village
Next Story