ദിബ്ബ എഫ്.സി ടീമിൽ ഇടംനേടി മലയാളി വിദ്യാർഥി
text_fieldsമുഹ്സിൻ
ഫുജൈറ: കോച്ചിങ് അക്കാദമിയിൽനിന്ന് യു.എ.ഇ പ്രഫഷനൽ ക്ലബിൽ ഇടംനേടി മലയാളി വിദ്യാർഥി. ദിബ്ബ എഫ്.സിയുടെ അണ്ടർ 13 വിഭാഗത്തിലേക്കാണ് പട്ടാമ്പി വിളയൂർ ഒട്ടുപാറ സ്വദേശിയും ദിബ്ബ മോഡേൺ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയുമായ മുഹ്സിൻ (12) ഇടം നേടിയത്.
ഇക്കഴിഞ്ഞ ജൂലൈ 22ന് ക്ലബ് മൈതാനിയിൽ സെലക്ഷൻ ക്യാമ്പ് നടത്തിയിരുന്നു. ഇതിൽനിന്ന് തിരഞ്ഞെടുത്ത കുട്ടികൾക്ക് മൂന്നു മാസം തുടർച്ചയായി നൽകിയ പരിശീലന ക്യാമ്പിലെയും സൗഹൃദ മത്സരങ്ങളിലേയും മികച്ച പ്രകടനമാണ് മുഹ്സിന് ക്ലബിലേക്ക് വാതിൽ തുറക്കാൻ കാരണം. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ എൻ.ഒ.സി നൽകിയതോടെ ഫിഫ രാജ്യാന്തര അംഗീകാരമുള്ള താരപ്പകിട്ടിൽ തിളങ്ങുകയാണ് ഈ കൊച്ചു മിടുക്കൻ.
ദിബ്ബായിലെ ഡി.എസ്.എൽ ഫുട്ബാൾ കോച്ചിങ് അക്കാദമിയിലായിരുന്നു മുഹ്സിന്റെ ആദ്യപരിശീലനം. ഷഹദ് ആയിരുന്നു ആദ്യ പരിശീലകൻ. പിന്നീട് വന്ന കോച്ചുമാരായ ഫാഹിസും ലബീബും മുഹ്സിന്റെ കഴിവുകളെ കൂടുതൽ തിളക്കമുള്ളതാക്കി. ഫുജൈറ ദിബ്ബയിലെ ഫാർമസി രംഗത്ത് പ്രവർത്തിക്കുന്ന സുബൈർ- നസ്ലിഹാൻ ദമ്പതികളുടെ മകനാണ്. ഇപ്പോൾ ഈജിപ്ഷ്യൻ കോച്ച് നയിക്കുന്ന ഈ ടീമിനോപ്പം ചേർന്ന് ലീഗ് മത്സരങ്ങളിൽ പങ്കെടുത്തുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

