മലയാളി താരങ്ങൾക്ക് സ്വീകരണം
text_fieldsമലയാളി താരങ്ങളായ റിസ്വാൻ റഊഫ്, അലിഷാൻ ഷറഫു എന്നിവർക്ക് നൽകിയ സ്വീകരണം
ദുബൈ: ട്വന്റി 20 ലോകകപ്പിൽ യു.എ.ഇയെ നയിച്ച മലയാളിയായ റിസ്വാൻ റഊഫ്, ടീം അംഗം അലിഷാൻ ഷറഫു എന്നിവർക്ക് അക്കാഫ് അസോസിയേഷൻ സ്വീകരണം നൽകി. പ്രസിഡന്റ് പോൾ ടി. ജോസഫ് അധ്യക്ഷത വഹിച്ചു. മലയാളികളുടെ അഭിമാനമുയർത്തിയ രണ്ടു പേരെയും മെമന്റോ നൽകി ആദരിച്ചു. അക്കാഫ് അസോസിയേഷൻ സെക്രട്ടറി ദീപു എ.എസ്, ഡയറക്ടർ ബോർഡ് മെമ്പർമാരായ സാനു മത്യു, മച്ചിങ്ങൽ രാധാകൃഷ്ണൻ, കോളജ് പ്രതിനിധികളായ നൗഷാർ കല്ല, രമേഷ് മന്നത്തു, സമീർ ബാബു, രമേശ്, ജാക്കി റഹ്മാൻ, സനാഫർ, രശ്മി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

