മലയാളി സമാജം സമ്മർ ക്യാമ്പ് സമാപിച്ചു
text_fieldsമലയാളി സമാജം അനുരാഗ് മെമ്മോറിയൽ സമ്മർ ക്യാമ്പിന്റെ സമാപനത്തിൽ സമ്മാനം വിതരണം ചെയ്യുന്നു
അബൂദബി: മലയാളി സമാജം അനുരാഗ് മെമ്മോറിയൽ സമ്മർ ക്യാമ്പ്-2025 ‘വേനൽ പറവകൾ’ സമാപിച്ചു. ട്രെയിനറും മോട്ടിവേഷൻ സ്പീക്കറുമായ ആഷിക് ദിൽജിത്തായിരുന്നു ക്യാമ്പ് ഡയറക്ടർ. ക്യാമ്പിൽ പങ്കെടുത്ത കുട്ടികളെ പൂത്തുമ്പികൾ, ശലഭങ്ങൾ, കുഞ്ഞാറ്റകൾ, മിന്നാമിനുങ്ങ് എന്നീ പേരുകളിൽ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് പരിപാടികൾ നടത്തിയത്. നിയ റോജി, അന്നപൂർണ അഭിലാഷ്, ഷാരോൺ, അഡോൺ എന്നിവരെ യഥാക്രമം ഗ്രൂപ് ലീഡർമാരായും തിരഞ്ഞെടുത്തു.
പതിനാറു ദിവസം നടന്ന ക്യാമ്പിന് ആക്ടിങ് ജന.സെക്രട്ടറി ഷാജഹാൻ ഹൈദരലി, പുന്നൂസ് ചാക്കോ, ടോമിച്ചൻ എന്നിവർ നേതൃത്വം നൽകി. വിവിധ ഗ്രൂപ്പുകളുടെ കോഓഡിനേറ്റർമാർ ശ്രീജ പ്രമോദ്, നമിത സുനിൽ, അശ്വതി അഭിലാഷ്, അനീഷ്യ അഭിലാഷ്, പ്രമീള ശശി, ഷെഹ്സാദ്, അനുപ്രിയ, കീർത്തന ബിശ്വാസ്, ലക്ഷ്മി ബാനർജി എന്നിവരായിരുന്നു. ഏറ്റവും കൂടുതൽ പോയന്റുകൾ നേടിയ പൂത്തുമ്പികൾ ടീം അനുരാഗ് മെമ്മോറിയൽ റോളിങ് ട്രോഫിക്ക് അർഹരായി. മികച്ച ക്യാമ്പറായി ഹവ്വ മുഹമ്മദ് തിരഞ്ഞെടുക്കപ്പെട്ടു. പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു.
സമാജം പ്രസിഡന്റ് സലിം ചിറക്കൽ അധ്യക്ഷത വഹിച്ച സമാപന യോഗത്തിൽ മാനേജിങ് കമ്മിറ്റി അംഗവും സമ്മർ ക്യാമ്പ് ജന.കൺവീനറുമായ ഷാജികുമാർ സ്വാഗതവും ട്രഷറർ യാസർ അറാഫത് നന്ദിയും പറഞ്ഞു.
വൈസ് പ്രസിഡന്റ് ടി.എം.നിസാർ, അഡ്വ. എ.എം രോഹിത്, കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ ബി.യേശുശീലൻ, കോഓഡിനേഷൻ കമ്മിറ്റി ജന.കൺവീനർ സുരേഷ് പയ്യന്നൂർ, അജിത് സുബ്രഹ്മണ്യൻ, അഖിൽ സുബ്രഹ്മണ്യൻ, ലേഡീസ് വിങ് ജോ. കൺവീനർമാരായ ഷീന ഫാത്തിമ, ചിലു സൂസൻ മാത്യു, ബാലവേദി കോഓഡിനേറ്റർ വൈഗ അഭിലാഷ്, വളന്റിയർ ക്യാപ്റ്റൻ അഭിലാഷ് പിള്ള, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സുധീഷ് കൊപ്പം, ജാസിർ ബിൻ സലിം, എൻ.ശശി, അനിൽകുമാർ, സാജൻ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി മൂന്ന് മണിക്കൂർ നീണ്ട വിവിധ കലാപരിപാടികളോടെ
ആർച്ചറി, ചെണ്ട, ചിത്രരചന, യോഗ, കരാട്ടേ, നാടൻ പാട്ട്, സൂംബ ഡാൻസ്, പപ്പറ്റ് ഷോ എന്നിവയിൽ പരിശീലന ക്ലാസുകളും ആരോഗ്യ പരിപാലനം, ഇന്ത്യൻ ദേശീയത എന്നിവയെക്കുറിച്ചുള്ള അവബോധവും ക്യാമ്പിൽ ഉൾക്കൊള്ളിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

