മലയാളി സമാജം വായനാമുറി ഉദ്ഘാടനം ചെയ്തു
text_fieldsഅൽഐൻ: വിദ്യാർഥികളിൽ വായനശീലം വളർത്തുന്നതിനും പുസ്തകനിരൂപണം നടത്തുന്നതിനും വ്യക്തിത്വ വികസനത്തിനും വേണ്ടി അൽഐൻ മലയാളി സമാജം ഒരുക്കിയ ‘സമാജം വായനാമുറി’ കവിയും സാംസ്കാരികപ്രവർത്തകനുമായ എ.ടി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എ.ടി. അബൂബക്കറിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. സമാജം ജനറൽ സെക്രട്ടറി മണികണ്ഠൻ സ്വാഗതം പറഞ്ഞു. പ്രസിഡൻറ് ഡോ. അൻസാരി അധ്യക്ഷത വഹിച്ചു. ഡോ. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സോഷ്യൽ സെൻറർ ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ, വൈസ് പ്രസിഡൻറ് സേതുനാഥ്, സാഹിത്യ വിഭാഗം സെക്രട്ടറി സന്തോഷ്, യുനൈറ്റഡ് മൂവ്മെൻറ്ആക്ടിങ് കൺവീനർ ഈസ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കാവ്യസന്ധ്യയിൽ യുവ കവികളും വിദ്യാർഥികളും കവിത അവതരിപ്പിച്ചു. സമാജം സാഹിത്യ വിഭാഗം അസിസ്റ്റൻറ് സെക്രട്ടറി സുരേന്ദ്രൻ പാലേരി നന്ദി പറഞ്ഞു. അസിസ്റ്റൻറ് സെക്രട്ടറി രമേശ് പരിപാടികൾ നിയന്ത്രിച്ചു.
