മലയാളി സമാജം-ലുലു റമദാൻ വോളി ഫെസ്റ്റ് ഇന്നു മുതൽ
text_fieldsഅൽ ഐൻ മലയാളി സമാജം-ലുലു റമദാൻ വോളി ഫെസ്റ്റ് 2024 സീസൺ -3 സംബന്ധിച്ച്
ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ വിശദീകരിക്കുന്നു
അൽ ഐൻ: അൽ ഐൻ മലയാളി സമാജം-ലുലു റമദാൻ വോളി ഫെസ്റ്റ് 2024 സീസൺ -3 മാർച്ച് 31, ഏപ്രിൽ 1, 2, തീയതികളിലായി അൽ ഐൻ കുവൈത്ത് ബ്രിട്ടീഷ് അക്കാദമി സ്റ്റേഡിയത്തിൽ നടക്കും.
ഇന്ത്യ, ശ്രീലങ്ക, ബ്രസീൽ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് പ്രമുഖ താരങ്ങൾ പങ്കെടുക്കും. രാത്രി 9.30 മുതൽ 12.30 വരെയാണ് മത്സരങ്ങൾ. യോഗത്തിൽ അൽ ഐൻ മലയാളി സമാജം ജനറൽ സെക്രട്ടറി സന്തോഷ് പിള്ള, രക്ഷാധികാരി സമിതി അംഗം മണികണ്ഠൻ നെയ്യാറ്റിൻകര, ട്രഷറർ ഉമർ മംഗലത്ത്, ലുലു അൽ ഐൻ റീജനൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, റീജനൽ മാനേജർ ഉണ്ണികൃഷ്ണൻ, എച്ച്. ആർ മാനേജർ മുഹമ്മദ് ഉമ്മർ, ബൈയിങ് മാനേജർ നൗഷാദ് പൂച്ചക്കാട്, അസി.ബൈയിങ് മാനേജർ മുജീബ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.

