മലയാളി സമാജം ഇന്തോ അറബ് കല്ചറല് ഫെസ്റ്റിവല്‍ 21 മുതല്‍
text_fieldsഅബൂദബി മലയാളി സമാജം ഇന്തോ അറബ് കല്ചറല് ഫെസ്റ്റിവല്‍ സംബന്ധിച്ച് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍
അബൂദബി: അബൂദബി മലയാളി സമാജം ഇന്തോ അറബ് കല്ചറല് ഫെസ്റ്റിവല്‍ ഫെബ്രുവരി 21മുതൽ 23 വരെ മുസഫ ക്യാപിറ്റല്‍ മാളിനു സമീപം നടക്കും. മൂന്ന് ദിവസങ്ങളിലായി വൈവിധ്യമാര്‍ന്ന കലാപരിപാടികളും നാടന്‍ ഭക്ഷണസ്റ്റാളുകളും തട്ടുകടകളും ആര്‍ട്ട് ഗാലറിയും വിവിധ വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകളും അടക്കം രണ്ട് നാടിന്റെയും സാംസ്കാരിക പൈതൃകവും, കലാ രൂപങ്ങളും, രുചിഭേദങ്ങളും സമന്വയിപ്പിച്ചു നടത്തുന്ന മേളയാണ് ഇന്തോ അറബ് കള്‍ചറല്‍ ഫെസ്റ്റ്.
എല്ലാ ദിവസവും വൈകീട്ട് അഞ്ചുമുതല്‍ രാത്രി 11 വരെയാണ് പരിപാടികള്‍. ഉദ്ഘാടന പരിപാടിയില്‍ യു.എ.ഇയിലെ ഉന്നത സര്‍ക്കാര്‍ പ്രതിനിധികള്‍, ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിലെ ഉന്നതോദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സമാജം മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്തസമ്മേളനത്തില്‍ മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍, ജനറല്‍ സെക്രട്ടറി ടി.വി. സുരേഷ് കുമാര്‍, വൈസ് പ്രസിഡന്റ് ടി.എം. നിസാര്‍, ട്രഷറര്‍ യാസിര്‍ അറാഫത്ത്, ജോ. സെക്രട്ടറി ഷാജഹാന് ഹൈദര്‍ അലി, ചീഫ് കോഓഡിനേറ്റര്‍ ഗോപകുമാര്‍, ആര്‍ട്സ് സെക്രട്ടറി ജാസിര്‍, സാഹിത്യ വിഭാഗം സെക്രട്ടറി മഹേഷ് എളനാട്, സമാജം കോഓഡിനേഷന്‍ ജനറല്‍ കണ്‍വീനര്‍ സുരേഷ് പയ്യന്നൂര്‍, വനിത വേദി കണ്‍വീനര്‍ ലാലി സാംസണ്, ജോ. കണ്‍വീനര്‍മാരായ ശ്രീജ പ്രമോദ്, നമിത സുനില്‍, അസീം ഉമ്മർ, സയിദ് ഫൈസാന്‍ അഹ്മദ്, സിബി കടവില്‍, നിവിന്‍, ഷിഹാബ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

