മലയാളി സമാജം ക്രിസ്മസ് ആഘോഷം
text_fieldsഅബൂദബി മലയാളി സമാജം ബാലവേദിയുടെ നേതൃത്വത്തില്‍ നടത്തിയ ക്രിസ്മസ് ആഘോഷം
അബൂദബി: മലയാളി സമാജം ബാലവേദിയുടെ നേതൃത്വത്തില്‍ വിപുലമായ കലാപരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു. കരോള്‍ ഘോഷയാത്രയോടെ ആരംഭിച്ച പരിപാടിയില്‍ ഗെയിം ഷോകളും കുട്ടികളുടെ ക്രിസ്മസ് ഫാഷന്‍ ഷോ ഉള്‍പ്പെടെ നിരവധി കലാപരിപാടികളും അരങ്ങേറി.
സമാജം ബാലവേദിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ അബൂദബി ട്രാഫിക് വിഭാഗത്തിലെ താരിഖ് അബ്ദുല്‍ ബോധവത്കരണ ക്ലാസെടുത്തു. ആഘോഷ പരിപാടികള്‍ സമാജം പ്രസിഡന്റ് സലിം ചിറക്കല്‍ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് വൈദര്‍ശ് അധ്യക്ഷതവഹിച്ചു.
സമാജം ജനറല്‍ സെക്രട്ടറി ടി.വി. സുരേഷ്കുമാര്‍, വൈസ് പ്രസിഡന്റ് ടി.എം. നിസാര്‍, ട്രഷര്‍ യാസര്‍ അറാഫത്ത്, ആര്‍ട്സ് സെക്രട്ടറി ജാസിര്‍, അസി. ആര്‍ട്സ് സെക്രട്ടറി സാജന് ശ്രീനിവാസന്, സമാജം കോഓഡിനേഷന്‍ ചെയർമാന് യേശുശീലന്‍, വൈസ് ചെയർമാന് എ.എം. അന്‍സാര്‍, ലേഡീസ് വിങ് കണ്‍വീനര്‍ ലാലി സാംസണ്, ബാലവേദി വൈസ് പ്രസിഡന്റുമാരായ വൈഗ മഹേഷ്, ഷെര്‍വിന്‍ ഷാജഹാന് ആര്‍ട്സ് സെക്രട്ടറി തീര്‍ഥ രാജേഷ്, സ്പോര്‍ട്സ് സെക്രട്ടറി ഡാനിയ ശശി, ബാലവേദി സെക്രട്ടറി ആന്‍വി പ്രദീപ്, കോഓഡിനേറ്റര്‍ വൈഗ അഭിലാഷ് എന്നിവർ സംസാരിച്ചു.
ബാലവേദി ആര്‍ട്സ് ജോ. കണ്‍വീനര്‍ ആഗ്നേയ പ്രസാദ്, ജോ. സെക്രട്ടറി തപസ്യ തടത്തില്‍, ഷെസ ഷാജഹാന്, ലേഡീസ് വിങ് ജോ. കണ്‍വീനര്‍ ഷീന ഫാത്തിമ എന്നിവര്‍ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

