മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍; കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഇന്ത്യന്‍ സ്കൂള്‍ മൂറൂര്‍
text_fieldsഅബൂദബി മലയാളി സമാജം ശ്രീദേവി മെമ്മോറിയല്‍ ഓപണ്‍ യൂത്ത് ഫെസ്റ്റിവലില്‍ കലാതിലകമായ അഞ്ജലി ബേത്തൂറിന് സമാജം പ്രസിഡന്റ് സലിം ചിറക്കലും ഷൈജ ബിനീഷും ട്രോഫി കൈമാറുന്നു
അബൂദബി: മലയാളി സമാജം ശ്രീദേവി മെമ്മോറിയല്‍ ഓപണ്‍ യൂത്ത് ഫെസ്റ്റിവലില്‍ കൂടുതല്‍ കുട്ടികളെ കലാമത്സരങ്ങള്‍ക്ക് പങ്കെടുപ്പിച്ച് അബൂദബി ഇന്ത്യന്‍ സ്കൂള്‍ മുറൂര്‍ സമ്മാനം നേടി.
കലോത്സവത്തിലെ കലാപ്രതിഭയായി അഞ്ജലി ബേത്തൂര്‍ തിരഞ്ഞെടുക്കപ്പെട്ടു. മോഹിനിയാട്ടം, ലളിതഗാനം, സിനിമഗാനം എന്നിവയില്‍ ഒന്നാം സ്ഥാനവും നാടന്‍പാട്ടില്‍ രണ്ടാം സ്ഥാനവും നേടിയാണ് അഞ്ജലി കലാപ്രതിഭ പട്ടം നേടിയത്. വിവിധ വിഭാഗം മത്സരങ്ങളിലെ ഗ്രൂപ് ജേതാക്കളായി മയൂഖ മനോജ് (6-9 വയസ്സ്), പ്രാര്‍ഥന നായര്‍ (9-12 വയസ്സ്, ധനിഷ്ക വിജേഷ് (12-15 വയസ്സ്), അഞ്ജലി ബേത്തൂര്‍ (15-18 വയസ്സ്) എന്നിവരെ തിരഞ്ഞെടുത്തു.
മലയാളി സമാജം, കേരള സോഷ്യല്‍ സെന്റര്‍ എന്നിവിടങ്ങളിലെ രാഗം, താളം, പല്ലവി എന്നീ വേദികളിലായി നടന്ന മത്സരത്തില്‍ മുന്നൂറോളം കുട്ടികള്‍ വിവിധ മത്സര ഇനങ്ങളിലായി പങ്കെടുത്തു. ഷൈജ മനീഷ്, വീണ പ്രകാശ്, സംഗീത സംവിധായകന് മെജോ ജോസഫ്, മാപ്പിളപ്പാട്ട് ഗായിക മുക്കം സാജിത അടക്കമുള്ള കലാരംഗത്തെ പ്രശസ്തരാണ് വിധികര്‍ത്താക്കളായി എത്തിയത്. മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന പരിപാടിയില്‍ കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന് കുട്ടി, ഇന്ത്യന്‍ ഇസ് ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ഹിദായത്തുല്ല, സമാജം കോഓഡിനേഷന്‍ ചെയര്മാന് ബി. യേശുശീലന്‍, മില്ലേനിയം ഹോസ്പ്പിറ്റല്‍ പ്രതിനിധികളായ ഡോ. ഡാസ്സിന്‍ ജോസഫ്, ഡോ. അര്‍ഷ ആര്. നായര്‍, ടീന രാധാകൃഷ്ണന്, സമാജം വൈസ് പ്രസിഡന്റ് ടി.എം. നിസാര്‍, ആര്‍ട്സ് സെക്രട്ടറി ജാസിര്‍, അസി. ആര്‍ട്സ് സെക്രട്ടറി സാജന് ശ്രീനിവാസന്, വനിത വിഭാഗം കണ്‍വീനര്‍ ലാലി സാംസണ്, വിധികര്‍ത്താക്കളായ ഷൈജ ബിനീഷ്, വീണ പ്രകാശ്, സമാജം ജനറല്‍ സെക്രട്ടറി ടി.വി. സുരേഷ് കുമാര്‍, ട്രഷറര്‍ യാസിര്‍ അറാഫത്ത് എന്നിവർ സംസാരിച്ചു. സമാജം മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഷാജഹാന് ഹൈദരലി, ഗോപകുമാര്‍ അബ്ദുള്‍ ഗഫൂര്‍, അഹദ് വെട്ടൂര്‍, ഷൈജു പിള്ള, അനില്‍കുമാര്‍, സുധീഷ് കൊപ്പം, ബിജു, നടേശന് ശശി, വനിതവേദി ഭാരവാഹികളായ ശ്രീജ പ്രമോദ്, നമിത സുനില്‍, ഷീന ഫാത്തിമ, ചിലു സൂസണ്‍ മാത്യു, വളണ്ടിയര്‍ ക്യാപ്റ്റന്‍ അഭിലാഷ്, വൈസ് ക്യാപ്റ്റന്മാരായ രാജേഷ് കുമാര്‍, ഷാനു, ബിബിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

