ആഡംബര കാർ അലങ്കരിച്ച് യു.എ.ഇക്ക് മലയാളിയുടെ ആദരം
text_fieldsദേശീയദിനത്തിൽ അലങ്കരിച്ച ഫെറാറി കാറിന് സമീപം ഷെഫീഖ്
ദുബൈ: ആഡംബര കാറായ ഫെറാറിയുടെ നെഞ്ചിൽ യു.എ.ഇയുടെ ദേശീയ ചിഹ്നങ്ങളും രാഷ്ട്രനേതാക്കളുടെ ഓർമ ചിത്രങ്ങളും പതിച്ച് ഇത്തവണയും ദേശീയ ദിനം കളറാക്കി ഷഫീഖ് അബ്ദുറഹ്മാൻ. തുടർച്ചയായി പതിമൂന്നാമത്തെ വർഷമാണ് ഷഫീഖ് യു.എ.ഇക്ക് അഭിവാദ്യമർപ്പിച്ച് വ്യത്യസ്തനാകുന്നത്.
രാജ്യം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച ശൈഖ് സായിദിനെയും ശൈഖ് റാശിദിനെയും അടയാളപ്പെടുത്തുന്ന ചിത്രങ്ങളും യു.എ.എയുടെ സാംസ്‌കാരിക മുദ്രണങ്ങളും ഈദുൽ ഇത്തിഹാദ് സന്ദേശവും ചേർന്ന ഹോളോ മാർക്കുകളാണ് അലങ്കാരത്തിന് ഉപയോഗിച്ച ചിത്രങ്ങൾ. പതിനെട്ട് കാരറ്റ് ഇലെക്ട്രൊ പ്ളെയിറ്റ് ചെയ്ത്ത ഓർണമെന്‍റൽ ലൈനിങ്ങുകൾ ചേർത്ത് ഒരുക്കിയ ഡിസൈനുകളും കാറിനെ അലങ്കരിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. അഷർ ഗാന്ധിയാണ് ചിത്രങ്ങൾ വരച്ചതും രൂപകൽപന ചെയ്തതും.
ഫെരാറിയുടെ ചരിത്രത്തിലെ ഫോർ സീറ്റർ-ഫോർ ഡോർ കാർ ലോകത്തിലെ വിലകൂടിയ വാഹനങ്ങളിലൊന്നാണ്. കഴിഞ്ഞ വർഷങ്ങളിലും ഇദ്ദേഹം രീതിയിൽ യു.എ.ഇക്ക് അഭിവാദ്യമർപ്പിച്ചിരുന്നു. ദുബൈയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലും ഹോസ്പിറ്റാലിറ്റി മേഖലയിലും പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ എ.എം.ആർ പ്രോപ്പർടീസിന്‍റെയും എ വൺ ഗ്രൂപ്പിന്‍റെയും മാനേജിങ് ഡയറക്ടർ കൂടിയാണ് ഷഫീഖ്. യു.എ.ഇ ദേശീയ ദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന തുടർച്ചയായ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി അറേബ്യൻ വേൾഡ് റെക്കോഡ് പുരസ്‌കാരം ഇക്കുറി ഷഫീഖിനെ തേടിയെത്തി.
ദേശീയദിനാഘോഷത്തിന്റെ ഭാഗമായി എ.എം.ആർ ഗ്രൂപ്പിന്‍റെ പുതിയ സംരംഭമായ റാസൽ ഖൈമയിലെ അക്കേഷ്യ ഫോർ സ്റ്റാർ ഹോട്ടലിന്‍റെ ഉദ്ഘാടനവും നടന്നു. റാസൽഖൈമ രാജ കുടുംബാംഗങ്ങളും അറബ് പ്രമുഖരും വ്യാപാര വാണിജ്യ രംഗങ്ങളിൽ നിന്നുള്ളവരും ചടങ്ങിന്‍റെ ഭാഗമായി. കലാ സാംസ്‌കാരിക സംഗീത പരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

