മലയാളി നഴ്സ് ദുൈബയിലെ ഫ്ലാറ്റിൽ മരിച്ചനിലയില്‍
text_fieldsചങ്ങനാശ്ശേരി: മലയാളി നഴ്സിനെ ദുൈബയിലെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി. ചങ്ങനാശ്ശേരി പായിപ്പാട് ഗ്രാമപഞ്ചായത്ത് അംഗം മുണ്ടുകോട്ടാല്‍ കോട്ടപ്പുഴക്കൽ തോമസിെൻറ (രാജു കോട്ടപ്പുഴക്കൽ) മകള്‍ ശാന്തി തോമസാണ് (30) ദുൈബയിൽ മരിച്ചതായി ശനിയാഴ്ച ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ശനിയാഴ്ച രാവിലെയും മകളുമായി ഫോണില്‍ സംസാരിച്ചതായി രാജു പറഞ്ഞു. ദിവസവും ഡ്യൂട്ടി സമയം കഴിഞ്ഞ് ഫോണിലും സ്കൈപ്പില്‍ നേരിട്ട് കണ്ടും സംസാരിച്ചിരുന്നതായി മാതാപിതാക്കള്‍ പറയുന്നു. ശനിയാഴ്ച രാവിലെ പിതാവുമായും ഉച്ചകഴിഞ്ഞ് അനുജത്തിയുമായും ശാന്തി ഫോണില്‍ സംസാരിച്ചിരുന്നു. ശാന്തിയുടെ ഭര്‍ത്താവ് ആലപ്പുഴ തത്തംപള്ളി ആൻറണി ജോസഫിെൻറ (ജോബി) സഹോദരന് ബോബി ആലപ്പുഴയില്‍നിന്ന് ശനിയാഴ്ച രാത്രി 11.30ഓടെ ശാന്തി മരണപ്പെട്ട വിവരം പായിപ്പാട്ടെ വീട്ടില്‍ ഫോണില്‍ അറിയിക്കുകയായിരുന്നു. ഫാനില്‍ തൂങ്ങിയനിലയിലാണ് മൃതദേഹം കണ്ടെതെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഒരു വര്‍ഷം മുമ്പാണ് ശാന്തി ദുബൈക്ക് പോയത്.
ഏക മകള്‍ ആന്‍ മരിയ (മൂന്നു വയസ്സ്) ആലപ്പുഴയിലെ ഭര്‍തൃവീട്ടിലാണ്. പുതിയ ആശുപത്രിയില്‍ ജോലിക്കുകയറിയതിനാല്‍ ഒരു വര്‍ഷം കൂടി കഴിെഞ്ഞ അവധി ലഭിക്കൂവെന്ന് നേരേത്ത അറിയിച്ചിരുന്നു. ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തിരുന്നതായി മകള്‍ ഫോണില്‍ നിരന്തരം പറയുമായിരുെന്നന്ന് പായിപ്പാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡൻറും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ പിതാവ് രാജു കോട്ടപ്പുഴക്കൽ പറഞ്ഞു. കൂടെ ജോലിചെയ്യുന്ന സുഹൃത്തുക്കളോടും ഭര്തൃപീഡനത്തെക്കുറിച്ചും വീട്ടില്‍നിന്ന് രക്ഷിക്കണമെന്നും ശാന്തി ആവശ്യപ്പെട്ടതായും വീട്ടുകാര്‍ പറയുന്നു.
മകളുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും ചങ്ങനാശ്ശേരി ഡിവൈ.എസ്.പിക്കും പരാതി നല്കി. മാതാവ്: അധ്യാപികയായ ഗീത തോമസ് (പായിപ്പാട് മുന്‍ ഗ്രാമപഞ്ചായത്ത് അംഗം). സഹോദരങ്ങള്‍: നിമ്മി തോമസ്, അലന് തോമസ്.