ഐഫോൺ 18: ആദ്യദിനം 36 ഫോണുകൾ വാങ്ങി ‘താരങ്ങളായി’ മലയാളി യുവാക്കൾ
text_fieldsPhoto Courtesy: Shihab/www.khaleejtimes.com
ദുബൈ: ഐഫോൺ 18 പ്രോ, പ്രോ മാക്സ് ഫോണുകളുടെ വിൽപന യു.എ.ഇയിൽ ഔദ്യോഗികമായി ആരംഭിച്ചതോടെ ഒരു ഫോൺ സ്വന്തമാക്കാൻ നൂറുകണക്കിനാളുകളാണ് ദുബൈ മാളിലടക്കം ഒഴുകിയെത്തിയത്. ഒരു ഫോൺ മോഹിച്ചെത്തിയ ഇവർക്കിടയിൽ 36 ഫോണുകൾ സ്വന്തമാക്കി ലോഞ്ച് ഡേയിലെ താരങ്ങളായത് രണ്ടു മലയാളികൾ. ദുബൈയിൽ താമസിക്കുന്ന റൈഹാൻ, മുഹമ്മദ് ഷബീബ് എന്നിവരാണ് രണ്ടു ലക്ഷത്തിലേറെ ദിർഹം മുടക്കി 36 ഐഫോണുകൾ പുനർവിൽപന ഉൾപ്പെടെയുള്ള ലക്ഷ്യം മുന്നിൽകണ്ട് സ്വന്തമാക്കിയത്.
14 വർഷമായി ഐഫോണുകൾ വാങ്ങിവരികയാണെന്ന് ഇരുവരും പറയുന്നു. ‘ഇന്ത്യയിലുള്ളവർ ഉൾപ്പെടെ ഞങ്ങളുടെ നിരവധി സുഹൃത്തുക്കളിൽനിന്ന് ഇതിന് ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. 36 എണ്ണം ബുക്ക് ചെയ്തതിൽ 14 എണ്ണം ദുബൈ മാളിൽനിന്ന് വാങ്ങി. ബാക്കി 22 എണ്ണം ‘മാൾ ഓഫ് ദി എമിറേറ്റ്സിൽ’ നിന്ന് കൈപ്പറ്റാനാണ് ബുക്ക് ചെയ്തത്’ -ഷബീബ് പറഞ്ഞു.
ഫോണുകൾക്കായി വലിയ തുക ചെലവാക്കിയെങ്കിലും, ആദ്യ ആഴ്ചയിൽ തന്നെ ഇവയ്ക്ക് മികച്ച ഡിമാൻഡും ഉയർന്ന വിലയും ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഫോണുകൾ സ്വന്തമാക്കുന്നതിനായി വ്യാഴാഴ്ച അർധരാത്രിതന്നെ ഇവർ ദുബൈ മാളിന്‍റെ പാർക്കിങ്ങിലെത്തിയിരുന്നു. രാത്രി മുഴുവൻ വണ്ടിയിൽ കഴിച്ചുകൂട്ടിയശേഷം അതിരാവിലെ മാളിലെത്തിയാണ് ഫോണുകൾ സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

