മലയാളി ബഹുജന സംഗമം ഇന്ന്
text_fieldsഷാര്‍ജ: യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഷാർജ പുസ്തകമേളയോടനുബന്ധിച്ച് നടത്തുന്ന മലയാളി ബഹുജന സംഗമം ഞായറാഴ്ച എക്സ്പോ സെന്ററിന്റെ പ്രധാന ഹാളിൽ നടക്കും. രാവിലെ 11ന് ആരംഭിക്കുന്ന പരിപാടിയിൽ പ്രഗല്ഭ പ്രഭാഷകനും പണ്ഡിതനും പ്രഭാഷകനുമായ അന്‍സാര്‍ നന്മണ്ട സംസാരിക്കും.
തുടർന്ന് നടക്കുന്ന ടീൻസ് മീറ്റ് പ്രമുഖ ഇംഗ്ലീഷ് പ്രഭാഷകനും മോട്ടിവേറ്ററുമായ ശൈഖ് അയാസ് ഹൗസീ നയിക്കും. ഇരുപരിപാടികളിലുമായി രണ്ടായിരത്തിലേറെ പേര് പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ക്കൊപ്പം യൂത്ത് വിങ് ഭാരവാഹികളായ ഡോ. നഹാസ് (ചെയര്മാന്), മുഹ്സിന് പുളിക്കല്‍ (കണ്‍വീനര്‍), കെ.വി സുഹൈല്‍ (പബ്ലിസിറ്റി), അബ്ദുല്‍ വാരിസ് (വേദി), നിയാസ് മോങ്ങം, അമീന് കൊച്ചി, ഷഹീര്‍, ഫായിസ്, ഇസ്ഹാഖ്, ബാസിം അബ്ദുൽ നസീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

