വിമാനയാത്രയിൽ വനിതയുടെ ജീവൻ രക്ഷിച്ചു; മലയാളി ഉസ്ബെകിസ്താന്‍റെ ഹീറോ
text_fieldsഅനീസ് മുഹമ്മദ് വിമാനത്തിൽ ഉസ്ബക് വനിതക്കൊപ്പം
ദുബൈ: ഉസ്ബൈകിസ്താന്‍റെ ‘ഹീറോ’ ആയി മലയാളി മെഡിക്കൽ വിദ്യാർഥി. വിമാനയാത്രക്കിടെ ഒരു ഉസ്ബെക് വനിതയുടെ ജീവൻ രക്ഷിച്ചതിന് തിരൂർ പുറത്തൂർ സ്വദേശി അനീസ് മുഹമ്മദിനാണ് അംഗീകാരം. ‘ഹീറോ ഓഫ് ഉസ്ബെകിസ്താൻ’ എന്ന ബഹുമതി നൽകിയാണ് വിദ്യാർഥിയെ ആദരിച്ചത്.
താഷ്കന്‍റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ അവസാനവർഷ മെഡിക്കൽ വിദ്യാർഥി അനീസ് മുഹമ്മദിനെയാണ് പ്രൗഢമായ സദസിൽ ഉസ്ബെകിസ്താനിലെ അർധ സർക്കാർ സ്ഥാപനമായ യുക്കാലിഷ് മൂവ്മെന്‍റ് ‘ഹീറോ ഓഫ് ഉസ്ബെകിസ്താൻ’ എന്ന ബഹുമതി നൽകി ആദരിച്ചത്.
നാലുമാസം മുമ്പ് താഷ്കന്‍റ്-ഡൽഹി യാത്രക്കിടെയാണ് വിമാനത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉസ്ബെക് വനിതയുടെ ജീവൻരക്ഷിക്കാൻ അനീസിന്‍റെ തക്ക സമയത്തെ ഇടപെടൽ സഹായകമായത്. ഡൽഹിയിലേക്ക് ഫെല്ലോഷിപ്പിനായുള്ള യാത്രക്കിടെ വിമാനത്തിൽ അടിയന്തര സഹായം തേടിയുള്ള അനൗൺസ്മെന്റ് കേട്ടാണ് അനീസ് ഇടപെടുന്നത്. ഹൃദ്രോഗിയായ ഉസ്ബെക് വനിതക്ക് അടിയന്തര പരിചരണം നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ അനീസിന് കഴിഞ്ഞു. യു.എ.ഇയിൽ പ്രവാസിയായ പുറത്തൂർ ശാന്തിനഗറിൽ പാടശ്ശേരി ഹുസൈനിന്‍റെയും റഹ്മത്തിന്‍റെയും മകനാണ് അനീസ് മുഹമ്മദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

