Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യവസായ പ്രമുഖൻ ജോയി അറക്കൽ ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
ദുബൈ: പ്രമുഖ വ്യവസായിയും ഇന്നോവ റിഫൈനിങ് ആൻഡ് ട്രേഡിങ് എം.ഡിയുമായ വയനാട് മാനന്തവാടി അറക്കൽ പാലസിൽ ജോയി അ റക്കൽ (54) ദുബൈയിൽ നിര്യാതനായി.
കേരളത്തിലെ ഏറ്റവും വലിയ വീടുകളിൽ ഒന്നായ അറക്കൽ പാലസിെൻറ ഉടമയും വിവിധ വ്യവസായ സ്ഥാപനങ്ങളുടെ മേധാവിയുമായിരുന്നു. നിരവധി ജീവകാരുണ്യ സംരംഭങ്ങൾക്കും ഡയാലിസിസ്, ഭവനനിർമാണ പദ്ധതികൾക്കും പിന്തുണ നൽകിയിരുന്നു.
വൻകിട നിക്ഷേപകർക്ക് യു.എ.ഇ സർക്കാർ നൽകുന്ന ഗോൾഡ് കാർഡ് വിസയും ലഭിച്ചിരുന്നു. ഭാര്യ: സെലിൻ മക്കൾ: അരുൺ, ആഷ്ലി. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുന്നതിന് നടപടിക്രമങ്ങൾ തുടരുന്നതായി ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
