Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2020 11:54 AM GMT Updated On
date_range 28 Oct 2020 12:34 PM GMTസ്വദേശി പൗരന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്ത് മലയാളി
text_fieldsbookmark_border
ദുബൈ: യു.എ.ഇയിൽ സ്വദേശി പൗരൻമാരുടെ സ്ഥാപനങ്ങൾ മലയാളികൾ ഉദ്ഘാടനം ചെയ്യുന്നത് അപൂർവമാണ്. എന്നാൽ, ഇമറാത്തി പൗരന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ അവസരം ലഭിച്ചിരിക്കുകയാണ് കോഴിക്കോട് സ്വദേശിയും എമിറേറ്റ്സ് കമ്പനി ഹൗസ് (ഇ.സി.എച്ച്) ഉടമയുമായ ഇഖ്ബാൽ മാർക്കോണിക്ക്.
മുൻ പൊലീസ് ഉദ്യോഗസ്ഥനായ അലി റമദാൻ അലി അഹമ്മദിന്റെ പുതിയ സംരംഭമായ ദുബൈ ഖിസൈസിലെ ടയർ ഫിക്സിങ് ആന്‍റ് വീൽ അലൈൻമെന്‍റ് സർവീസസ് ആണ് ഇഖ്ബാൽ ഉദ്ഘാടനം ചെയ്തത്. വിദേശ നിർമിതം ഉൾപ്പെടെയുള്ള വിവിധയിനം ടയറുകളുടെ സ്ഥാപനമാണ് തുറന്നത്.
തന്റെ വ്യാപാര വളർച്ചക്ക് നിമിത്തമായത് ഇഖ്ബാൽ ആണെന്നും അതിനാലാണ് അദ്ദേഹത്തെ ഉദ്ഘാടകനാക്കിയതെന്നും അലി അഹമ്മദ് പറഞ്ഞു. വർഷങ്ങളായുള്ള സൗഹൃദം അലി അഹമ്മദുമായി ഉണ്ടെന്ന് ഇഖ്ബാൽ പറഞ്ഞു.
Next Story