Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒരു മലയാളി പെൺകുട്ടി കൂടി വീണു മരിച്ചു; സംഭവം ഉമ്മുൽ ഖുവൈനിൽ
text_fieldsbookmark_border
ദുബൈ: ഷാർജയിൽ മലയാളി ബാലിക വീണു മരിച്ച ഞെട്ടലിൽ നിൽക്കുന്ന പ്രവാസി സമൂഹത്തെ വീണ്ടും നടുക്കി സമാനമായ മറ്റൊരു മരണം. ഉമ്മുൽഖുവൈനിലാണ് 16 വയസുകാരി വീണു മരിച്ചത്. കണ്ണൂർ സിറ്റി ചിറക്കൽ കുളം അസീസ് മൻസിലിൽ ഫിറോസിന്‍റെയും ശർമിനാസിന്‍റെയും മകൾ മഹെക് ഫിറോസ് ആണ് മരിച്ചത്.
ഉമ്മുൽ ഖുവൈൻ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥിനിയായിരുന്നു. പഠനത്തിൽ മിടുക്കിയായിരുന്ന മഹകിന് മാനസിക ആരോഗ്യപ്രയാസങ്ങൾ ഉണ്ടായിരുന്നു. ശനിയാഴ്ച രാത്രിയാണ് എൻ.ബി.ക്യൂ ബാങ്കിന് പിറകുവശത്തെ വീട്ടിൽ അത്യാഹിതം നടന്നത്. പൊലീസ് എത്തിയപ്പോൾ ആണ് വീട്ടുകാർ സംഭവം അറിയുന്നത്.
ഷാർജയിൽ കഴിഞ്ഞ ദിവസം എറണാകുളം സ്വദേശികളുടെ മകൾ താമസിക്കുന്ന കെട്ടിടത്തിന്റെ പത്താംനിലയിൽനിന്ന് വീണ് മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
