Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷസാ ഫാത്തിമ, ആ പെട്ടിയുടെ ഉടമ ഇവിടെയുണ്ട്...; വിമാനത്താവളത്തിൽ മാറിപ്പോയ പെട്ടി അന്വേഷിച്ച്​ മലയാളി കുടുംബം

text_fields
bookmark_border
ഷസാ ഫാത്തിമ, ആ പെട്ടിയുടെ ഉടമ ഇവിടെയുണ്ട്...; വിമാനത്താവളത്തിൽ മാറിപ്പോയ പെട്ടി അന്വേഷിച്ച്​ മലയാളി കുടുംബം
cancel

അബൂദബി: വിമാനത്താവളത്തിൽ ആളുമാറിക്കൊണ്ടുപോയ പെട്ടിക്കായുള്ള കാത്തിരിപ്പിലാണ്​ താനൂർ സ്വദേശിയും അബൂദബി മിനയിലെ ബിസിനസുകാരനുമായ അബ്ദുൽ ഗഫൂറും കുടുംബവും. കോഴിക്കോട് നിന്ന് അബൂദബിയിൽ വന്നിറങ്ങിയ യാത്രക്കാരുടെ പെട്ടികളിൽ എഴുതിയ പേരാണ് പണി കൊടുത്തത്. രണ്ടും ഷസ. ഒന്ന് വീട്ടിലെ വളപ്പ് ഷസ ഫാത്തിമ, മറ്റേത് ഷസ.

എയർ അറേബ്യ ​വിമാനത്തിലാണ് ഇന്നലെ പുലർച്ച ഇവർ അബൂദബിയിൽ ഇറങ്ങിയത്. ഗഫൂറിന്‍റെ പെട്ടിയിൽ മകൾ ഷസയുടെ പേരാണ് എഴുതിയിരുന്നത്. എന്നാൽ, ഷസ ഫാത്തിമ എന്ന പേരിലുള്ള യാത്രക്കാരി പെട്ടി മാറി കൊണ്ടുപോവുകയായിരുന്നു. ഷസ ഫാത്തിമയുടെ പേരിലുള്ള ലഗേജ് ഇപ്പോഴും വിമാനത്താവളത്തിലുണ്ട്​.

ഉമ്മയുടെ കൈപ്പുണ്യമേറിയ ഭക്ഷണ വിഭവങ്ങൾ അടങ്ങിയതാണ് നഷ്‌ടമായ പെട്ടി. നാട്ടിൽ നിന്നെത്തുന്ന വിഭവങ്ങൾ അതീവ രുചികരവും ഹൃദ്യവും ആയിരിക്കും എന്നത് പ്രവാസികളുടെ അനുഭവം. അതുകൊണ്ട് ഷസാ ഫാത്തിമാ, യഥാർത്ഥ ഉടമയായ ഷസയ്ക്ക് പെട്ടി കൈമാറാൻ മറക്കരുതേ. അവർ പ്രതീക്ഷയിലാണ്, അറിയുന്നവർ ഗഫൂറിനെ വിളിക്കൂ. ഫോൺ: 0527810252.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story