Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right20,000 തൊ​ഴി​ൽ...

20,000 തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളു​മാ​യി മ​ല​യാ​ളി സ്ഥാ​പ​നം

text_fields
bookmark_border
20,000 തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളു​മാ​യി മ​ല​യാ​ളി സ്ഥാ​പ​നം
cancel

ദു​ബൈ: ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി 20,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മാ​യി മ​ല​യാ​ളി സ്ഥാ​പ​ന​മാ​യ ഫെ​സ്​​കോ ഗ്രൂ​പ്. 10,000 കോ​ടി മൂ​ല്യം വ​രു​ന്ന 78 പു​തി​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ​യാ​ണ്​ പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​​പ്പെ​ടു​ക. റി​യ​ല്‍ എ​സ്റ്റേ​റ്റ്, ഹോ​സ്പി​റ്റാ​ലി​റ്റി, വി​ദ്യാ​ഭ്യാ​സം, പ്രോ​ജ​ക്ട് മാ​നേ​ജ്‌​മെ​ന്‍റ്​ മേ​ഖ​ല​ക​ളി​ലാ​ണ്​ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മ​ല​ബാ​ര്‍ മേ​ഖ​ല​യി​ലാ​യി 10 പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കും. തു​ട​ര്‍ന്ന് 2028നു​ള്ളി​ല്‍ കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം ഉ​ള്‍പ്പെ​ടെ കേ​ര​ള​ത്തി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലാ​യി 14 പ്രോ​ജ​ക്ടു​ക​ള്‍ കൂ​ടി ന​ട​പ്പാ​ക്കാ​നാ​ണ് ഫെ​സ്‌​കോ ഗ്രൂ​പ് പ​ദ്ധ​തി​യി​ടു​ന്ന​ത്.

2030നു​ള്ളി​ല്‍ പ്ര​വ​ര്‍ത്ത​നം ദേ​ശീ​യ​ത​ല​ത്തി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും. ബം​ഗ​ളൂ​രു, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, ഭു​വ​നേ​ശ്വ​ര്‍ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലാ​യി 30 പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും.

അ​വ​സാ​ന​ഘ​ട്ട​മാ​യി, ദു​ബൈ, ഷാ​ര്‍ജ തു​ട​ങ്ങി​യ അ​ന്താ​രാ​ഷ്ട്ര ബി​സി​ന​സ് ഹ​ബു​ക​ളി​ല്‍ ടൗ​ണ്‍ഷി​പ്പു​ക​ള്‍ ഉ​ള്‍പ്പെ​ടെ 22 പ്രോ​ജ​ക്ടു​ക​ള്‍ ന​ട​പ്പാ​ക്കാ​നാ​ണ് ഫെ​സ്‌​കോ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഫെ​സ്‌​കോ ഗ്രൂ​പ്പി​ന്‍റെ വി​ഷ​ന്‍ 2040 പ്ര​ഖ്യാ​പ​ന​ച്ച​ട​ങ്ങ് ‘ഫെ​സ്‌​കോ ദ ​ഫ്യൂ​ച്ച​ര്‍’ ദു​ബൈ മി​ലേ​നി​യം പ്ലാ​സ ഹോ​ട്ട​ലി​ൽ വെ​ച്ച് ന​ട​ക്കും. ച​ട​ങ്ങി​ല്‍ അ​ന്ത​ര്‍ദേ​ശീ​യ, ദേ​ശീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Malayali establishment with 20,000 job opportunities
Next Story