Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ ടണൽ ദുരന്തത്തിൽ...

ദുബൈ ടണൽ ദുരന്തത്തിൽ മരിച്ചത്​ മലയാളി ഡോക്​ടർ

text_fields
bookmark_border
john-marshell-271119.jpg
cancel

ദുബൈ: വേൾഡ്​ ട്രേഡ്​ സെന്‍ററിന്​ സമീപത്തെ തുരങ്കപാതയിൽ വാഹനത്തിന് തീപിടിച്ച് മരിച്ചത്​ പ്രമുഖ മലയാളി ഡോക്​ ടർ. തിരുവനന്തപുരം മാർത്താണ്ഡം സ്വദേശിയും ദുബൈ അൽ മുസല്ല മെഡിക്കൻ സെന്‍ററിലെ ഡോക്​ടറുമായ ജോൺ മാർഷൻ സ്​കിന്നർ (60) ആണ്​ മരിച്ചത്​. സാൻജോ വില്ലയിൽ ഹിലാരി സെബാസ്​റ്റ്യൻ സ്​കിന്നറുടെയും ​െഎറിൻ സ്​കിന്നറുടെയും മകനാണ്​.

ജുമേറ വില്ലേജിലെ താമസക്കാരനായിരുന്ന ഡോക്​ടർ ചൊവ്വാഴ്​ച ഉച്ചക്ക്​ തുരങ്കപാതയിലൂടെ സഞ്ചരിക്കവെ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൽ നിന്ന്​ തീ പടർന്നാണ്​ മരണം സംഭവിച്ചത്​.

ഭാര്യ: സിസി മാർഷൽ. ബഹ്​റൈനിൽ വിദ്യാർഥികളായ റബേക്ക ​െഎറിൻ മാർഷൽ, റേച്ചൽ അന്ന മാർഷൽ എന്നിവരാണ്​ മക്കൾ.

സഹോദരങ്ങൾ: ഡോ. ബേസിൽ റോഡ്‌ജേഴ്സ് (യു.കെ), ഡോ. ഷെറിൻ (തിരുവനന്തപുരം), ഡോ. ഷീബ (യു.എസ്​). ദുബൈ പൊലീസ്​ ഫോറൻസിക്​ ആസ്​ഥാനത്ത്​ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം യു.എ.ഇയിൽ തന്നെ സംസ്​കരിക്കുമെന്ന്​ കുടുംബവൃത്തങ്ങൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsdubai tunnel accidentjohn marshellmalayali doctor died
News Summary - malayali doctor died in Dubai tunnel accident
Next Story