മലയാളി സമാജം വി.എസ് അനുസ്മരണം
text_fieldsഅബൂദബി മലയാളി സമാജം സംഘടിപ്പിച്ച അനുശോചനയോഗത്തിൽ മലയാളം മിഷൻ അബൂദബി ചാപ്റ്റർ പ്രസിഡന്റ്
സഫറുള്ള പാലപ്പെട്ടി സംസാരിക്കുന്നു
അബൂദബി: ആയുഷ്കാലം മുഴുവൻ സാധാരണക്കാർക്കും അധഃസ്ഥിത വർഗത്തിനും വേണ്ടി നിലകൊണ്ട ശബ്ദത്തിനുടമയായിരുന്നു വി.എസ്. അച്യുതാനന്ദനെന്ന് അബൂദബി മലയാളി സമാജം സംഘടിപ്പിച്ച അനുശോചനയോഗം അഭിപ്രായപ്പെട്ടു. പുന്നപ്ര- വയലാര്‍ സമരനായകത്വത്തില്നിന്ന് കേരളത്തിന്റെ ഹൃദയത്തിലേക്ക് പതിഞ്ഞു കയറിയ വി.എസ് എന്ന രണ്ടക്ഷരം മലയാളിയുള്ളിടത്തോളം കാലം നിലനിൽക്കുമെന്നും യോഗം വിലയിരുത്തി.
സമാജം പ്രസിഡന്റ് സലിം ചിറക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചനയോഗത്തിൽ കലാവിഭാഗം സെക്രട്ടറി ജാസിർ ബിൻ സലിം അനുശോചന പ്രമേയം അവതരിപ്പിച്ചു. സമാജം കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ ബി. യേശുശീലൻ, ആക്ടിങ് ജനറൽ സെക്രട്ടറി ടി.എം. നിസാർ, മലയാളം മിഷൻ അബൂദബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, യുവകലാസാഹിതി വൈസ് പ്രസിഡന്റ് മനു കൈനകരി, സമാജം ട്രഷറർ യാസിർ അറഫാത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

