മലയാളി സമാജം ‘ഉത്സവം’ ഇന്ന്
text_fieldsഅൽഐൻ: അൽഐനിലെ പുരോഗമന കലാ സാംസ്കാരിക സംഘടനയായ അൽഐൻ മലയാളി സമാജം അണിയിച്ചൊരിക്കുന്ന ‘ഉത്സവം’ എന്ന കലാമാമാങ്കത്തിന്റെ 12ാം എഡിഷൻ നവംബർ 29ന് വൈകീട്ട് ഏഴു മുതൽ അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിന്റെ അങ്കണത്തിൽ നടക്കും.
കേരളത്തിലെ 14 ജില്ലകളിലെ കലാരൂപങ്ങളെയും നവോത്ഥാന നായകന്മാരേയും ആസ്പദമാക്കി കോർത്തിണക്കിയ ദൃശ്യവിരുന്നിനോടൊപ്പം യു.എ.ഇയുടെ 54ാമത് ദേശീയ ദിനത്തോടനുബന്ധിച്ച പരിപാടികളും ഉണ്ടായിരിക്കും.
വർണാഭമായ വിവിധ കലാപരിപാടികളും ചെണ്ടമേളവും തട്ടുകടയും ഉൾപ്പെടെ ഉത്സവ പ്രതീതിയിലായിരിക്കും പരിപാടികൾ എന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

