ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി നേർന്ന് മലയാളി സമാജം
text_fieldsപഹൽഗാം ഭീകരാക്രമണത്തിൽ മരണപ്പെട്ടവർക്ക് അബൂദബി മലയാളി സമാജം ആദരാഞ്ജലികൾ അർപ്പിച്ചപ്പോൾ
അബൂദബി: മലയാളി സമാജം പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുകയും മെഴുകുതിരികൾ കത്തിച്ചു മരണപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. ബൈസരൺ താഴ്വരയിൽ നടന്ന ആക്രമണം മനുഷ്യത്വത്തിനും സമാധാനത്തിനും എതിരായ ഹീന പ്രവൃത്തിയാണന്നും ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് നീതി ഉറപ്പാക്കണമെന്നും അനുശോചന സന്ദേശത്തിൽ ആവശ്യപ്പെട്ടു.
സമാജം പ്രസിഡന്റ് സലിം ചിറക്കലിന്റെ അധ്യക്ഷതയിൽ ട്രഷറർ യാസർ അറാഫത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജോ. സെക്രട്ടറി ഷാജഹാൻ ഹൈദർ അലി സ്വാഗതവും ലൈബ്രേറിയൻ എ.പി. അനിൽകുമാർ നന്ദിയും പറഞ്ഞു. കോഓഡിനേഷൻ വൈസ് ചെയർമാൻ എ.എം അൻസാർ, ലേഡീസ് വിങ് ജോയന്റ് കൺവീനർ ശ്രീജപ്രമോദ്, കോഓഡിനേഷൻ കൺവീനർമാരായ കെ.വി ബഷീർ, ബി. ദശപുത്രൻ, സമാജം മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജാസിർ, സാജൻ ശ്രീനിവാസൻ, സുധീഷ് കൊപ്പം, മഹേഷ് എളനാട്, എൻ. ശശി, സൈജു പിള്ള, ചിലു സൂസൺ മാത്യു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

