Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലയാളി സമാജം...

മലയാളി സമാജം ഈദ്-ഈസ്റ്റര്‍- വിഷു ആഘോഷിച്ചു

text_fields
bookmark_border
മലയാളി സമാജം ഈദ്-ഈസ്റ്റര്‍- വിഷു ആഘോഷിച്ചു
cancel
camera_alt

അബൂദബി മലയാളി സമാജം സംഘടിപ്പിച്ച ഈദ് - ഈസ്റ്റര്‍ - വിഷു ആഘോഷ ചടങ്ങുകൾ

അബൂദബി: മലയാളി സമാജം ആര്‍ട്‌സ് കമ്മിറ്റി ഈദ്-ഈസ്റ്റര്‍-വിഷു ആഘോഷം ‘റിലാക്‌സ് ആൻഡ്​​ റീസെറ്റ്’ എന്ന പേരില്‍ സംഘടിപ്പിച്ചു. സമാജത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ കുടുംബാംഗങ്ങള്‍ ബാലവേദി, എന്നിവയുടെ കലാ പരിപാടികള്‍, അബൂദബി സാംസ്‌കാരിക വേദി മ്യൂസിക് ക്ലബ്, ഡി ബാന്‍ഡ് എന്നിവയുടെ ഗാനമേള എന്നിവ അരങ്ങേറി.

സമാജം ആക്ടിങ്​ പ്രസിഡന്‍റ്​ ടി.എം നിസാര്‍, ജനറല്‍ സെക്രട്ടറി ടി.വി സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സമാജം ട്രഷറര്‍ യാസിര്‍ അറഫാത്ത്, ജോ സെക്രട്ടറി ഷാജഹാന്‍ ഹൈദര്‍ അലി, ആര്‍ട്‌സ് സെക്രട്ടറി ജാസിര്‍, അസി. ആര്‍ട്‌സ് സെക്രട്ടറി സാജന്‍ ശ്രീനിവാസന്‍, അസിസ്റ്റന്‍റ്​ ട്രഷറര്‍ സൈജു പിള്ള, ലൈബ്രേറിയന്‍ അനില്‍ കുമാര്‍, വെല്‍ഫയര്‍ സെക്രട്ടറി കെ.സി ബിജു, സ്‌പോര്‍ട്‌സ് സെക്രട്ടറി സുധീഷ് കൊപ്പം, ലിറ്റററി സെക്രട്ടറി മഹേഷ് എളനാട് എന്നിവര്‍ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കി. ബാലവേദി അംഗം ഷെസ്സ ഷാജഹാന്‍ അവതാരകയായിരുന്നു. സമീപകാലത്തുണ്ടായ മാനസിക സമര്‍ദ്ദങ്ങള്‍ക്കിടയില്‍ സമാജം അങ്കണം ഏറെ സജീവമായ ഒരു പ്രോഗ്രമായിരുന്നു റിലാക്‌സ് ആൻഡ്​ റീസെറ്റ് എന്ന്​ ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrateEid-Easter-Vishu ProgramMalayali community
News Summary - Malayali community celebrates Eid-Easter-Vishu
Next Story