മലയാളി ബസ് ഡ്രൈവേഴ്സ് ഫുട്ബാൾ ടൂർണമെന്റ്
text_fieldsഅൽഐൻ മലയാളി ബസ് ഡ്രൈവേഴ്സ് കമ്യൂണിറ്റി
സംഘടിപ്പിച്ച ഇന്റർ യു.എ.ഇ ഫുട്ബാൾ ടൂർണമെന്റിന്റെ
സമ്മാന വിതരണം
അൽഐൻ: അൽഐൻ മലയാളി ബസ് ഡ്രൈവേഴ്സ് കമ്യൂണിറ്റി സംഘടിപ്പിച്ച ഇന്റർ യു.എ.ഇ ഫുട്ബാൾ ടൂർണമെന്റ് സീസൺ ഒന്ന് സമാപിച്ചു. അൽഐൻ ഇക്യുസ്ട്രിയൻ ഷൂട്ടിങ് ക്ലബ് സ്റ്റേഡിയത്തിൽ 12 ടീമുകൾ മത്സരിച്ചു. രാത്രി എട്ട് മണിക്ക് തുടങ്ങിയ മത്സരങ്ങൾ പുലർച്ച മൂന്നു മണിവരെ നീണ്ടു.
ഫൈനൽ മത്സരത്തിൽ സ്റ്റാർ അൽഐൻ ചാമ്പ്യന്മാരായി. ജി7 അൽ ഐൻ റണ്ണർ അപ് ട്രോഫി കരസ്ഥമാക്കി. മൂന്നാം സ്ഥാനക്കാരെ തിരഞ്ഞെടുത്ത വാശിയേറിയ പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തിൽ അൽ ജിമി ക്ലിനിക് മിറാക്കിൾ എഫ്.സി വിജയിച്ചു. മേളയുടെ ഉദ്ഘാടനം അൽ ഐൻ പൊലീസ് മേധാവി മുഖദ്ദം ഖലീഫ അൽ മുഹൈരി നിർവഹിച്ചു.
ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് റസൽ മുഹമ്മദ് സാലി, സെക്രട്ടറി സന്തോഷ്, അൽ വക്കാർ ക്ലിനിക് മാനേജിങ് ഡയറക്ടർ ഡോ. ഷാഹുൽ ഹമീദ്, മുൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് മുബാറക് മുസ്തഫ തുടങ്ങിയവർ ചടങ്ങിലെ മുഖ്യാതിഥികൾ ആയിരുന്നു.
വിജയികൾക്കുള്ള ട്രോഫികളും മറ്റു സമ്മാനങ്ങളും ബസ് ഡ്രൈവേഴ്സ് കമ്യൂണിറ്റിയിലെ എല്ലാ അംഗങ്ങളും ചേർന്ന് നിർവഹിച്ചു. ലക്കി ഡ്രോ മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ ഇന്ത്യൻ സോഷ്യൽ സെന്റർ ചെയർ ലേഡി സ്മിത രാജേഷ് നിർവഹിച്ചു.

